ADVERTISEMENT

അമയന്നൂർ ∙ താന്നിക്കപ്പടി– എരുത്തുപുഴ പിഡബ്ല്യുഡി റോഡിലൂടെ യാത്ര ചെയ്യുന്നവർ അമയന്നൂർ വാലുങ്കൽ പാലത്തിലെത്തുമ്പോൾ ഒന്നു സൂക്ഷിക്കുക. ഏതുനിമിഷവും നിലംപൊത്താവുന്ന ‌നിലയിലാണ് പാലം. വാലുങ്കൽ പാലത്തിന്റെ മുകളിൽനിന്നു നോക്കിയാൽ ചെറിയ ഒരു ഗർത്തം മാത്രമേ കാണാനുള്ളൂ. എന്നാൽ, അപകടസ്ഥിതി മനസ്സിലാകണമെങ്കിൽ പാലത്തിനു താഴെ ഭാഗത്തേക്കു നോക്കണം. കരിങ്കൽക്കെട്ടുകൾ ഇളകി മണ്ണിടിഞ്ഞ് തോട്ടിലേക്ക് വീണിരിക്കുന്നു. 

മഴ പെയ്യുമ്പോൾ വെള്ളമിറങ്ങി കൂടുതലായി മണ്ണിടിയുന്നുണ്ട്. ഒട്ടേറെ വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പാലമാണ്. റേഷൻ ഗോഡൗണിലേക്ക് ലോഡുമായി വരുന്ന ഭാരവാഹനങ്ങളും കഷ്ടപ്പെട്ടാണ് അക്കരെയെത്തുന്നത്.  അപകടസ്ഥിതി വ്യക്തമാക്കുന്ന നിലയിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ ബോർഡും ഏതാനും വീപ്പകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, പാലം നന്നാക്കുന്ന നടപടിയായിട്ടില്ല.

English Summary:

The Valungal Bridge in Amayannoor, located on the Thannikkadu-Eruthupuzha PWD Road, poses a severe safety hazard due to its dilapidated condition. The bridge is at risk of imminent collapse, with loose laterite stones and soil erosion visible underneath. Travelers are urged to exercise extreme caution or avoid the bridge altogether.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com