ഫാ. റോയിയുടെ 'നേതി' ഷോർട്ട് ഫിലിമിന് നവ്ദ രാജ്യാന്തര പുരസ്കാരം
Mail This Article
കോട്ടയം ∙ റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ രചനയും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം 'നേതി' ബിഹാറിൽ വച്ച് നടന്ന നവ്ദ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ രണ്ട് അവാർഡുകൾ കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള പുരസ്കാരം (പുരുഷ വിഭാഗം), ജനപ്രിയ പുരസ്‌കാരം എന്നിവയാണ് ലഭിച്ചത്. ജയശങ്കർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കല്യാണി സുകുമാരൻ, ടിന്റു ജിനോ, ജിയന്നാ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നത്.
സ്മിറിൻ സെബാസ്റ്റ്യൻ സഹ സംവിധായകൻ. ക്യാമറ ഷിനൂബ് ടി. ചാക്കോയും എഡിറ്റിങ് ജോൺസൺ തോമസും നിർവഹിച്ചു. സംഗീതം നൽകിയിരിക്കുന്നത് ധനുഷ് ഹരികുമാർ, വിമൽജിത് വിജയൻ എന്നിവർ ചേർന്നാണ്. വൈശാഖ് ശോഭൻ സൗണ്ട് ഇഫക്ട് ചെയ്തിരിക്കുന്നു. പ്രീ പ്രൊഡക്ഷൻ സൗണ്ട് ശിവപ്രസാദും, സൗണ്ട് എഡിറ്റിങ് സൂപ്പർവൈസറായി രംഗനാഥ് രവിയും പ്രവർത്തിച്ചു. സണ്ണി വാളിപ്ലാക്കലാണ് 'നേതി' യുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
2020 ൽ റോയി കാരയ്ക്കാട്ട് ചെയ്ത 'കാറ്റിനരികെ' എന്ന ഫീച്ചർ സിനിമ കേരളാ ഫിലിം ക്രിട്ടിക്ക് അവാർഡിന് അർഹമായിരുന്നു. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും സിനിമയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട് ഫാ. റോയി. കോട്ടയം പൊൻകുന്നത്തിനടുത്ത് ചെങ്കല്ലിൽ സാൻദാ മിയാനോ കപ്പൂച്ചിൻ ആശ്രമത്തിലാണ് ഇദ്ദേഹം ഇപ്പോൾ അംഗമായിരിക്കുന്നത്.