ADVERTISEMENT

ഏറ്റുമാനൂർ ∙ രോഗങ്ങളുടെ നിരന്തര വേട്ടയാടലിൽ തകർന്നിരിക്കുന്ന കുടുംബം ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. കോട്ടയം ജില്ലയിലെ തെള്ളകം പുളിക്കത്തടത്തിൽ പി.വി.പദ്മിനിയാണ് സഹായ ഹസ്തം തേടുന്നത്. ഏറ്റുമാനൂർ നഗരസഭയിലെ 21ാം വാർഡിൽ താമസിക്കുന്ന ഹൃദ്രോഗിയായ പദ്മിനിക്ക് ഭർത്താവും മൂന്നു പെൺമക്കളുമാണുള്ളത്. ഭർത്താവ് പി.ജി.നാരായണൻകുട്ടി കിഡ്നി രോഗിയാണ്. ഭർത്താവിന്റെ തുച്ചമായ പെൻഷൻ തുകയിൽ നിന്നാണ് കുടുംബം കഴിയുന്നത്. അടുത്തിടെ പദ്മിനിക്ക് ശ്വാസം മുട്ടൽ ഉണ്ടാവുകയും തുടർന്ന് ബൈപാസ് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ഇതിനായി പലിശയ്ക്ക് പണമെടുത്താണ് ശസ്ത്രക്രിയ നടത്തിയത്. നിലവിൽ വാടകയ്ക്ക് ജീവിക്കുന്ന കുടുംബത്തിന് ചികിത്സ ചെലവിനു പോലും മാർഗമില്ലാത്ത സ്ഥിതിയാണ്.

‌‌ഇതിനിടയി‍ൽ ഉസ്ബസ്കിസ്ഥാനിൽ പഠിക്കുന്ന ഇളയ മകൾ നാട്ടിലെത്തുകയും പണമില്ലാത്തതിനാൽ തിരികെ പോകാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇതോടെ പഠനം മുടങ്ങുമോയെന്ന ആശങ്കയും കുടുംബത്തിനുണ്ട്.  അതിനാൽ ചികിത്സയ്ക്കും മകളുടെ പഠിപ്പ് തുടരണമെങ്കിലും സുമനസുകളുടെ കാരുണ്യമുണ്ടായെങ്കിൽ മാത്രമാണ് സാധ്യമാകു. സഹായം സ്വരൂപിക്കുന്നതിനായി എസ്ബിഐ ബാങ്കിന്റെ കോട്ടയം ടൗൺ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

Name: P.V. PADMINI
AC NO: 57051847160
IFSC : SBIN0070102
BRANCH : KOTTAYAM TOWN

English Summary:

The article highlights the plight of P.V. Padmini and her family in Eattumanoor, Kerala, who are facing severe financial constraints due to multiple health issues. Padmini, a heart patient, and her husband, a kidney patient, are struggling to manage their medical expenses. Their daughter's education abroad is also jeopardized. The family is seeking financial assistance from compassionate individuals to overcome these challenges.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com