ADVERTISEMENT

പൊൻകുന്നം ∙ ഇളങ്ങുളം ഒട്ടയ്ക്കൽ മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കനത്ത നാശം. 2 വീടുകൾക്കു മുകളിൽ മരങ്ങൾ വീണു ഭാഗിക നാശമുണ്ടായി. പലരുടെയും കൃഷിയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് നഷ്ടമുണ്ടായി. ഒട്ടയ്ക്കൽ കൈതമുണ്ടിയിൽ അനീഷിന്റെ വീടിനു മുകളിലേക്ക് ആഞ്ഞിലിമരം വീണ് മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു.

പൊൻകുന്നം – പാലാ റോഡിൽ അട്ടിക്കൽ ഭാഗത്ത് ഓടയിൽ നിറഞ്ഞ മണ്ണ് വ്യാപാരികൾ കൂലിക്ക് ആളെ നിർത്തി നീക്കുന്നു.
പൊൻകുന്നം – പാലാ റോഡിൽ അട്ടിക്കൽ ഭാഗത്ത് ഓടയിൽ നിറഞ്ഞ മണ്ണ് വ്യാപാരികൾ കൂലിക്ക് ആളെ നിർത്തി നീക്കുന്നു.

വയലുങ്കൽപടി കൊല്ലംതോട്ട് അനിൽകുമാറിന്റെ വീട്ടുവളപ്പിലെ പ്ലാവ് കടപുഴകി വീടിനോടു ചേർന്നു പതിച്ച് നാശമുണ്ടായി. വെള്ളിലക്കുഴി റോഡിനു കുറുകെ മരം വീണ് വൈദ്യുത കമ്പികൾ പൊട്ടി. ഒട്ടയ്ക്കൽ പാമ്പയ്ക്കൽ ബിനുവിന്റെ ജാതിമരങ്ങൾ കാറ്റിൽ കടപുഴകി വീണു നശിച്ചു. ചൊവ്വാഴ്ച വൈകിട്ടുണ്ടായ മഴയ്ക്കൊപ്പം വീശിയ കാറ്റാണ് നാശം വിതച്ചത്.

English Summary:

The Ilanngolam Ottakkal area in Kerala experienced severe damage due to strong winds and rain. Two houses were damaged by falling trees, while agricultural lands suffered losses from uprooted trees. Power lines were also brought down, causing disruption.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com