ജപ്തി ഭീഷണിയിൽ അഞ്ചംഗ കുടുംബം; സുമനസ്സുകളുടെ സഹായം തേടുന്നു
Mail This Article
കോട്ടയം∙ ജപ്തി ഭീഷണിയിൽ അഞ്ചംഗ കുടുംബം. പള്ളിക്കത്തോട് ഇളംമ്പള്ളി സ്വദേശി കുന്നപ്പള്ളിയിൽ എ.കെ.സുകുമാരനും കുടുംബവുമാണ് ജപ്തി ഭീഷണിയിൽ കഴിയുന്നത്. സുകുമാരന്റെ മകന്‍ കെ.എസ്.വിശാഖുമോൻ 2019ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നാഗമ്പടം ബ്രാഞ്ചിൽ നിന്ന് വീടു വാങ്ങുന്നതിന് 15 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇദ്ദേഹം നടത്തിയിരുന്ന സ്റ്റുഡിയോ ലോക്ഡൗണിൽ പൂട്ടിപ്പോയി. പിന്നീട് തുടങ്ങിയ ബേക്കറിയും പൂട്ടിപ്പോയി.
തവണകൾ മുടങ്ങിയതിനെത്തുടർന്ന് പലിശ ഉൾപ്പെടെ 17.8 ലക്ഷം രൂപ കടമുണ്ട്. തവണ അനുവദിക്കണമെന്ന വിശാഖുമോന്റ അപേക്ഷ ബാങ്ക് തള്ളി. നവംബർ 29നകം മുഴുവന്‍ തുകയും അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന് നോട്ടിസ് പതിച്ചു. ഇതിനോടകം 6 ലക്ഷം രൂപയോളം അടച്ചതായി സുകുമാരൻ പറഞ്ഞു. സുകുമാരനും ഭാര്യയും വിശാഖുമോനും വിശാഖുമോന്റെ 2 കുട്ടികളുമടങ്ങുന്നതാണ് കുടുംബം. വിശാഖുമോന്റെ ഭാര്യ ഇവർക്കൊപ്പമല്ല താമസം. തുച്ഛമായ വേതനം ലഭിക്കുന്ന താൽക്കാലിക ജോലി ചെയ്ത് അന്നന്നത്തെ അന്നത്തിന് വഴിതേടുകയാണ് കുടുംബം. വിഷയങ്ങൾ ചൂണ്ടിക്കാട്ടി കലക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സുകുമാരന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങള്‍:
എ.കെ.സുകുമാരൻ
എസ്ബിഐ, കങ്ങഴ ബ്രാഞ്ച്
അക്കൗണ്ട് നമ്പർ: 20112276441
ഐഎഫ്എസ്‌സി കോഡ്: SBIN0008624
ഫോൺ : 9645503022 (സുകുമാരൻ), 8547916094 (വൈശാഖുമോൻ)