ADVERTISEMENT

വൈക്കം ∙ വൈക്കത്തഷ്ടമി ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ.ആർ.ശ്രീലത, അസിസ്റ്റന്റ് കമ്മിഷണർ എം.ജി.മധു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ഈശ്വരൻ നമ്പൂതിരി എന്നിവർ അറിയിച്ചു. കൊടിയേറ്റിന് ശേഷം ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ് കൊടിക്കീഴിലും സിനിമ നടൻ ഹരിശ്രീ അശോകൻ കലാമണ്ഡപത്തിലും ദീപം തെളിയിക്കും. 10ന് ആദ്യ ശ്രീബലി എഴുന്നള്ളിപ്പും അഹസ്സിനുള്ള അരിയളക്കലും നടത്തും.10ന് മാനസ ജപലഹരി, 12ന് വീണക്കച്ചേരി, 1.30ന് പാരായണം, വൈകിട്ട് 4ന് ഭക്തി ഗാനസുധ, 5മുതൽ തിരുവാതിര, 7.30ന് ഭക്തി ഗാനാമൃതം 9ന് കൊടിപ്പുറത്തു വിളക്ക്.

13 ന് രാവിലെ 5മുതൽ പാരായണം 10ന് ഭജൻസ്, 11.30ന് പാരായണം 12ന് സംഗീത സദസ്സ് വൈകിട്ട് 4.30ന് തിരുവാതിര, 5ന് കാഴ്ച ശ്രീബലി, 7ന് ഭജൻസ് 9ന് നൃത്തനൃത്യങ്ങൾ.

14ന് രാവിലെ 5ന് പാരായണം, 8ന് ശ്രീബലി, 12ന് ഉടുക്കു പാട്ട്, 2ന് തിരുവാതിര, 3ന് സംഗീത സദസ്സ്, 4.30ന് നൃത്തനൃത്യങ്ങൾ 5ന് കാഴ്ച ശ്രീബലി, 7ന് പൂത്താലം വരവ് 7.30ന് ഗാനസുധ 9ന് വിളക്ക്.

15ന് രാവിലെ 8ന് ശ്രീബലി, 10.40ന് ഉടുക്കു പാട്ട് 11.20ന് സംഗീത സദസ്സ് 2ന് തിരുവാതിര, 5ന്. സംഗീതാർച്ചന, കാഴ്ച ശ്രീബലി 6ന് പൂത്താലം വരവ് നൃത്തനൃത്യങ്ങൾ 9ന് വിളക്ക്.

16ന് രാവിലെ 8ന് ശ്രീബലി, സംഗീത സദസ്സ്, 10.30ന് ഭജൻസ്, 1ന് ഉത്സവബലി ദർശനം, പ്രഭാഷണം, 1.30ന് തിരുവാതിര, വൈകിട്ട് 5ന് സോപാന സംഗീതം, കാഴ്ച ശ്രീബലി, 6ന് പൂത്താലം വരവ്, ഭജൻസ് 7ന് നൃത്തനൃത്യങ്ങൾ, 10ന് വിളക്ക്.

17ന് രാവിലെ 8ന് ശ്രീബലി, 10.30ന് സംഗീത സദസ്സ്, 1ന് ഉത്സവബലി ദർശനം, ഭക്തി ഗാനമേള, 1.30ന് സംഗീത സദസ്സ്, വൈകിട്ട് 5ന് രാഗസുധ, കാഴ്ച ശ്രീബലി, വൈകിട്ട് 6ന് പൂത്താലം വരവ്, നൃത്തനൃത്യങ്ങൾ 11ന് കൂടിപ്പൂജ വിളക്ക്.

18ന് രാവിലെ 7.30 ന് സംഗീത സദസ്സ് 8ന് ശ്രീബലി 11ന് തേരോഴി രാമ കുറുപ്പിന്റെ പ്രമാണത്തിൽ. 100ൽ പരം കലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളം, 11ന് സോപാന സംഗീതം, 11.30ന് സംഗീത സദസ്സ്, 1ന് തിരുവാതിര, 4ന് സംഗീത സദസ്സ്, 5ന് കാഴ്ച ശ്രീബലി, 6ന് പൂത്താലം വരവ്, നൃത്തനൃത്യങ്ങൾ 7ന് ഭക്തി ഗാനസുധ 8ന് ഭരതനാട്യം 11ന് ഋഷഭവാഹന എഴുന്നള്ളിപ്പ്.

19ന് രാവിലെ 7ന് സംഗീത സദസ്സ്, 8ന് ശ്രീബലി, 10.30ന് കാലാക്കൽ ക്ഷേത്രത്തിലെ ഉടവാൾ എഴുന്നള്ളിപ്പ്, 10.30ന് സംഗീത സദസ്സ്, 1ന് പ്രഭാഷണം, 1.30ന് ഓട്ടൻ തുള്ളൽ, 2ന് ഉത്സവബലി ദർശനം, 2.30ന് തിരുവാതിര, 5ന് കാഴ്ച ശ്രീബലി, ചോറ്റാനിക്കര വിജയൻ മാരാർ, ചേർപ്പുളശേരി ശിവൻ, വൈക്കം ചന്ദ്രൻ മാരാർ എന്നിവരുടെ പ്രമാണത്തിൽ 70ൽ പരം കലാകാരൻമാർ അണിനിരക്കുന്ന പഞ്ചവാദ്യം, 5ന് വിൽ പാട്ട്, 7ന് നൃത്തനൃത്യങ്ങൾ.

20ന് രാവിലെ 5ന് പാരായണം 8ന് ഗജപൂജ, പുല്ലാങ്കുഴൽ 840ന് സംഗീത സദസ്സ് വൈകിട്ട് 4ന് ആനയൂട്ട് - മന്ത്രി വി.എൻ.വാസവൻ പങ്കെടുക്കും. 4ന് ഭജൻസ് 4.30ന് കാഴ്ച ശ്രീബലി, കൊമ്പ് പറ്റ്, കുഴൽ പറ്റ്, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, 7ന് ഭരതനാട്യം, 9ന് ഭജൻസ്, ഭക്തി ഗാനമേള, മേജർ സെറ്റ് കഥകളി, പുലർച്ചെ 5ന് വിളക്ക്.

21ന് രാവിലെ 7.30ന് ഭജൻസ്, 9.30ന് പുല്ലാങ്കുഴൽ, 10ന് ശ്രീബലി, പഞ്ചവാദ്യം 1.30ന് തിരുവാതിര, 2ന് വീണ കച്ചേരി, 3ന് പ്രഭാഷണം, 3.30ന് പുല്ലാങ്കുഴൽ, 4ന് സംഗീത സദസ്സ്, 5ന് കാഴ്ച ശ്രീബലി, സംഗീത സദസ്സ്, 8.30ന് ഭക്തി ഗാനമേള, 11ന് വലിയ വിളക്ക്, വെടിക്കെട്ട്.

22ന് രാവിലെ 7ന് ഓട്ടൻതുള്ളൽ, 7.40ന് സോപാന സംഗീതം, 8ന് ശ്രീബലി, 11.30ന് സംഗീത സദസ്സ്, 1.20ന് പ്രഭാഷണം, 2ന് ഭക്തി ഗാനാമൃതം ഉത്സവബലി ദർശനം, 2.40ന് സംഗീത സദസ്സ്, വൈകിട്ട് 5ന് കാഴ്ച ശ്രീബലി, 7ന് ഭക്തി ഗാനമേള, 7.30ന് സിനിമ താരം ദിവ്യ ഉണ്ണിയും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 9.30ന് മാൻഡൊലിൻ കച്ചേരി, 11ന് ഭരതനാട്യം 12ന് വിളക്ക്.

വൈക്കത്തഷ്ടമി ദിനമായ 23ന് രാവിലെ 4.30 ന് അഷ്ടമി ദർശനം, 5ന് പഞ്ചരത്ന കീർത്തനാലാപനം, 7ന് നാമസങ്കീർത്തനം, 8ന് സംഗീത സദസ്സ്, 9ന് പി.എസ്.ബാല മുരുകൻ, ജാഫ്ന, പി.എസ്.സാരംഗ് ജാഫ്ന എന്നിവരുടെ നാഗസ്വരം, 1ന് ചാക്യാർ കൂത്ത്, 2ന് ഓട്ടൻ തുള്ളൽ, 3ന് ഭക്തി ഗാനമഞ്ജരി, 4ന് സംഗീത സദസ്സ്, 6ന് ഹിന്ദു മത കൺവൻഷൻ, 7.30ന് ഭരതനാട്യം, 9ന് സംഗീത സദസ്സ്, 11ന് ഉദയനാപുരത്തപ്പന്റെ വരവ്, 2ന് അഷ്ടമി വിളക്ക്, വലിയ കാണിക്ക, 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്.ആറാട്ട് ദിനമായ 24ന് രാവിലെ 6ന് പാരായണം, 10ന് സംഗീത സദസ്സ്, വൈകിട്ട് 5.30ന് ഭക്തി ഗാനമേള, 6ന് ആറാട്ടെഴുന്നള്ളിപ്പ്. 8ന് ഓട്ടൻ തുള്ളൽ രാത്രി 11ന് കൂടിപ്പൂജ വിളക്ക് ഉദയനാപുരം ക്ഷേത്രത്തിൽ എന്നിവയാണ് പരിപാടികൾ.

English Summary:

The Vaikathashtami festival in Vaikom, Kerala, promises a rich cultural tapestry with its array of traditional ceremonies and performances. From Sribali rituals to Thiruvathira dance and captivating musical sessions, this festival highlights the grandeur of Kerala's temple traditions and offers a unique experience for attendees.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com