ADVERTISEMENT

കോട്ടയം ∙ ലോഗോസ് ജംക്‌ഷനു സമീപം ശനിയാഴ്ച വൈകിട്ടുണ്ടായ തീപിടിത്തത്തിൽ 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അഗ്നിരക്ഷാസേന. നല്ലിടയൻ പള്ളിയോടു ചേർന്നുള്ള, വിജയപുരം രൂപതയുടെ ബിഷപ് ഹൗസിനു പിന്നിലെ തടി വർക്‌ഷോപ്പിനാണു തീ പിടിച്ചത്. തീ പടരാനിടയായ സാഹചര്യം വ്യക്തമല്ലെന്നും തടിപ്പണിക്ക് ഉപയോഗിച്ചിരുന്ന ചെറിയ വൈദ്യുതി ഉപകരണങ്ങളിൽ നിന്നോ ഉണങ്ങിയ അറക്കപ്പൊടിക്കോ തീ പടർന്നതാകാൻ സാധ്യതയുണ്ടെന്നും എന്നാൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും കോട്ടയം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫിസർ വിഷ്ണു മധു പറഞ്ഞു. അഗ്നിരക്ഷാസേനയുടെ വാഹനം സംഭവം നടന്ന സ്ഥലത്തേക്ക് എത്തിക്കാനുണ്ടായ കാലതാമസവും തിരിച്ചടിയായി. ഇതോടെ വർക്‌ഷോപ്പിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ഉരുപ്പടികളും തീ കത്തി നശിച്ചു. സേനയുടെ 3 യൂണിറ്റും അധിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണു തീയണച്ചത്.

English Summary:

A fire broke out at a wooden workshop near Logos Junction in Kottayam, causing significant damage and an estimated loss of Rs 5 lakh. The Fire and Rescue Services responded to the incident and extinguished the blaze, but the cause of the fire remains under investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com