ADVERTISEMENT

വൈക്കം ∙ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് കൊടിയേറിയ ശേഷമുള്ള ആദ്യ അവധി ദിനമായ ഇന്നലെ മഹാദേവക്ഷേത്രത്തിലും നഗര വീഥികളിലും വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ മുതൽ ദർശനത്തിന് എത്തിയ ഭക്തരുടെ നീണ്ട നിര അനുഭവപ്പെട്ടു. മണിക്കൂറുകളുടെ കാത്തിരിപ്പിനു ശേഷമാണ് പലർക്കും ദർശനം നടത്താൻ സാധിച്ചത്. വൈക്കം പടിഞ്ഞാറേ ഗോപുരം മുതൽ ബോട്ടുജെട്ടി, ബീച്ച് വരെയുള്ള ഭാഗത്തും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ പടിഞ്ഞാറേ നടവഴി എത്തിയത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി.

തിരക്ക് കണക്കിലെടുത്ത് ഉച്ചയോടെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇരുചക്ര വാഹനങ്ങൾ ഒഴിച്ച് മറ്റൊരു വാഹനങ്ങളും കച്ചേരിക്കവലയിൽ നിന്നും പടിഞ്ഞാറേ ഗോപുരത്തിലേക്ക് കടത്തിവിട്ടില്ല. ദർശനത്തിനും പ്രാതലിനും മണിക്കൂറുകളോളം ഭക്തജനങ്ങൾക്ക് ക്യൂ നിൽക്കേണ്ടി വന്നു. പ്രാതൽ നടക്കുന്ന ഊട്ടുപുരയ്ക്കു സമീപം നേരത്തെ തന്നെ ബാരിക്കേഡുകൾ ഒരുക്കിയതിനാൽ ഇവിടെ ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനായി. വൈകിട്ടോടെ ക്ഷേത്രത്തിലും ടൗണിലും കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.

English Summary:

The Ashtami Festival at Vaikom Mahadeva Temple witnessed an overwhelming response from devotees, resulting in long queues and a festive atmosphere. Traffic regulations were implemented to manage the influx of visitors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com