താളത്തിൽ പെയ്തിറങ്ങി പെരുവനം
Mail This Article
വൈക്കം ∙ പെരുവനം താളത്തിൽ മഴയായി പെയ്തപ്പോൾ അത് ആസ്വദിക്കാൻ എത്തിയത് ആയിരങ്ങൾ. പതി കാലത്തിൽ വൈക്കത്തപ്പന്റെ തിരുനടയിൽ തുടങ്ങിയ പഞ്ചാരി മേളം വടക്കേനടയിൽ അഞ്ചാം കാലത്തിലെത്തി ചെമ്പടയിൽ സമാപിച്ചു. വൈക്കത്തഷ്ടമിയുടെ 9–ാം ഉത്സവ നാളിൽ വൈകിട്ട് നടന്ന കാഴ്ചശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരുടെ പ്രമാണിത്വത്തിൽ നടന്ന പഞ്ചാരിമേളത്തിൽ പഴുവിൽ രഘു മാരാർ, തിരുമറയൂർ ഗിരിജൻ മാരാർ,
കലാപീഠം അജിത് കുമാർ തുടങ്ങിയവർ ചെണ്ടയും പെരുവനം നന്ദനൻ, പെരുവനം അനിൽ പാണാവള്ളി ബാബു തുടങ്ങിയവർ കുഴലും പള്ളിപ്പുറം ജയൻ, തിരുവാങ്കുളം രഞ്ചു, തുടങ്ങിയവർ വലം തലയും രവിപുരം ജയൻ, പളളിപ്പുറം മുകുന്ദൻ, തുടങ്ങിയർ ഇലത്താളവും കുമ്മത്ത് രാമൻ കുട്ടി, കുമ്മത്ത് ഗിരീഷ് വെണ്ണിമല രാജേഷ് തുടങ്ങിയവർ കൊമ്പുമായി അണിനിരന്നു. വൈക്കം ക്ഷേത്ര കലാപീഠം മേള സംയോജനം നടത്തിയ പഞ്ചാരി മേളത്തിൽ 100ൽ അധികം കലാകാരന്മാർ ചേർന്ന് ഒരുക്കിയ പഞ്ചാരിമേളം വിസ്മയ കാഴ്ചയായി.