ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ വിരണ്ടോടിയ കാള സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്ത്തി. പരുക്കേറ്റ സ്കൂട്ടർ യാത്രികൻ കൂവപ്പള്ളി കുളപ്പുറം കുന്നേൽപ്പറമ്പിൽ കെ.എ.ആന്റണിയെ (67) 26–ാം മൈലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഇടപ്പള്ളിക്കു സമീപം ദേശീയപാതയിലാണ് സംഭവം.

പൂതക്കുഴിയിൽ അറവുശാലയിൽ കൊണ്ടുവന്ന കാള വിരണ്ട് കാഞ്ഞിരപ്പള്ളി ടൗൺ ഭാഗത്തേക്കു ഓടുകയായിരുന്നു. ടൗണിലെ കടയിൽ ജോലി ചെയ്യുന്ന ആന്റണി ജോലി കഴിഞ്ഞ് സ്കൂട്ടറിലേക്കു മടങ്ങുകയായിരുന്നു. കാള വരുന്നതു കണ്ട് സ്കൂട്ടറിന്റെ വേഗം കുറച്ചെങ്കിലും പാഞ്ഞെത്തിയ കാള ആന്റണിയെ ഇടിച്ചു വീഴ്ത്തി. പിന്നാലെ എത്തിയ കാളയുടെ ഉടമയും നാട്ടുകാരും ചേർന്നു കാളയെ പിടിച്ചുകെട്ടി.

English Summary:

In a shocking incident in Kanjirappally, Kerala, a runaway bull collided with a scooter rider, causing injuries. The bull had escaped from a nearby slaughterhouse and was running loose when it hit the victim, who is now hospitalized.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com