കോട്ടയം ഐഐഐടിയിൽ 5 ദിവസത്തെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം
Mail This Article
കോട്ടയം ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) അംഗീകരിച്ച 5 ദിവസത്തെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം (എഫ്ഡിപി) നടത്തുന്നു. ഡിസംബർ 16 മുതൽ 20 വരെ Visionary Instructional Strategies and Teaching Approaches (VISTA) Across Business, Computing, and Mathematical Sciences എന്ന വിഷയത്തിലാണ് പ്രോഗ്രാം. ബിബിഎ, ബിസിഎ, ബിഎംഎസ് അധ്യാപകരെ പുതുമയുള്ള അധ്യാപന രീതികളിലൂടെ ശാക്തീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പങ്കെടുക്കുന്നവർക്ക് എഐ അധിഷ്ഠിത ഉപകരണങ്ങൾ, ഡേറ്റ ദൃശ്യവൽകരണം, ബിസിനസ് സ്ഥിതിവിവരശാസ്ത്രം, സൈബർ സുരക്ഷ, പബ്ലിക് സ്പീക്കിങ് തുടങ്ങിയ വിഷയങ്ങളിൽ സെഷനുകളും പ്രായോഗിക ശിൽപശാലകളും നൽകും. റജിസ്ട്രേഷനും താമസവും സൗജന്യമാണ്. റജിസ്ട്രേഷനുള്ള അവസാന തീയതി ഡിസംബർ 10. ഫസ്റ്റ്കം, ഫസ്റ്റ് സർവ് അടിസ്ഥാനത്തിൽ സീറ്റുകൾ ലഭ്യമാണ്.