വൈക്കത്തഷ്ടമി: വൈക്കത്തപ്പനു മുക്കുടി നിവേദ്യം ഇന്ന്
Mail This Article
വൈക്കം ∙ വൈക്കത്തപ്പനു മുക്കുടി നിവേദ്യം ഇന്ന് വൈക്കത്തഷ്ടമിയുടെ ഭാഗമായി നടത്തുന്ന വിശിഷ്ട ചടങ്ങായ മുക്കുടി നിവേദ്യം കൊടികയറി 14–ാം നാളിൽ ഉച്ചപ്പൂജയുടെ പ്രസന്ന പൂജയ്ക്കാണു നേദിക്കുന്നത്. തൃശൂർ വടക്കാഞ്ചേരി കുമാരനെല്ലൂർ കൂട്ടൻചേരിൽ ശ്രീകുമാർ മൂസതിന്റെ നേതൃത്വത്തിൽ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഔഷധ സസ്യങ്ങൾ ഉണക്കി പൊടിച്ച് ഉത്സവ സമയത്ത് ക്ഷേത്രനടയിൽ സമർപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ ശുദ്ധമായ മോരിൽ ഔഷധ കൂട്ട് ചേർത്തു പാകപ്പെടുത്തിയ ശേഷമാണ് വൈക്കത്തപ്പനു നേദിക്കുന്നത്.
തടിച്ചുകൂടിയത് ജനലക്ഷങ്ങൾ; ദർശനത്തിന് വൻതിരക്ക്
വൈക്കം ∙ വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൂടി എഴുന്നള്ളിപ്പ് വലിയ കാണിക്ക, വിടപറച്ചിൽ എന്നിവ ദർശിക്കാൻ ക്ഷേത്രത്തിൽ തടിച്ചുകൂടിയതു ജനലക്ഷങ്ങൾ. മുൻപൊരിക്കലും ഉണ്ടാകാത്ത തിരക്കാണു ക്ഷേത്രത്തിൽ ഉണ്ടായത്.ആറാട്ടുദിനമായ ഇന്നലെയും ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനു വൻതിരക്ക് അനുഭവപ്പെട്ടു. മണിക്കൂറുകൾ ക്യൂ നിന്ന ശേഷമാണു ഭക്തർക്കു ദർശനം നടത്താൻ സാധിച്ചത്.