സമസ്ത കേരള വാര്യർ സമാജം കോട്ടയം നോർത്ത് യൂണിറ്റിന്റെ കുടുംബയോഗം നടന്നു
Mail This Article
കോട്ടയം∙ സമസ്ത കേരള വാര്യർ സമാജം കോട്ടയം നോർത്ത് യൂണിറ്റിന്റെയും ശ്രീലക്ഷ്മി വനിതാവേദിയുടെയും യുവജന വേദിയുടെയും ഈ വർഷത്തെ കുടുംബയോഗവും ഓണാഘോഷവും നവംബർ 24 ആം തീയതി ഞായറാഴ്ച കോട്ടയം തിരുനക്കര സ്വാമിയാർ മഠത്തിൽ ഹാളിൽ നടന്നു. രാവിലെ പതാക ഉയർത്തലിന് ശേഷം പ്രസിഡന്റ് ഇന്ദ്രകുമാർ വാര്യരുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ കോട്ടയം ജില്ലാ സമിതി വൈസ് പ്രസിഡൻ്റ് ഗോകുൽനാഥ്, ജില്ലാ സെക്രട്ടറി വി.ആർ. ബാലകൃഷ്ണ വാര്യർ, വനിതാവേദി ജില്ലാ സെക്രട്ടറി അനിതാ മഹേഷ്, യുവജനവേദി ജില്ലാ പ്രസിഡന്റ് ബിനു എസ് വാര്യർ, യൂണിറ്റ് പ്രസിഡന്റ് ലേഖാ ടി. സുരേഷ് എന്നിവർ മുഖ്യ അതിഥികളായി. ജില്ലാ വൈസ് പ്രസിഡന്റ് ഗോകുൽ നാഥ് ഭദ്ര ദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥികൾ എല്ലാവരും ആശംസകൾ അറിയിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ ഗോപാലകൃഷ്ണവാര്യർ സ്വാഗതം ആശംസിച്ചു.
സമാജത്തിലെ ഈ വർഷം 75 വയസ്സു പൂർത്തിയാക്കിയ അംഗമായ വേണു ഗോപാലകൃഷ്ണവാര്യർക്ക് യോഗം ആദരവ് അർപ്പിച്ചു. യൂണിറ്റ് ട്രഷറർ കെ. ബാലകൃഷ്ണ വാര്യർ യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. ഉച്ചയ്ക്ക് ശേഷം വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു.