ADVERTISEMENT

കുമരകം ∙ സ്പെയിനിലെ തക്കാളി ഉത്സവത്തിന്റെ മാതൃകയിൽ കുമരകത്തൊരു വിവാഹാഘോഷം. യുപി നോയിഡ സ്വദേശിനി നിഷ്ഠയുടെയും ഡൽഹി സ്വദേശി കൃതിന്റെയും വിവാഹമാണു ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ തക്കാളി ഉത്സവത്തിന്റെ മാതൃകയിൽ നടത്തിയത്.  വധുവിന്റെ വരന്റെയും കൂട്ടത്തിൽ നിന്നായി 300 പേരാണ് ആഘോഷത്തിന് എത്തിയത്. തക്കാളിയേറു തുടങ്ങിയതോടെ റിസോർട്ട് പരിസരം ചുവന്നു തുടുത്തു. കൂടാതെ വരന്റെയും വധുവിന്റെയും ആളുകളുടെ വസ്ത്രവും ശരീരവും തക്കാളിയിൽ മുങ്ങി.

തക്കാളി എറിയാൻ എളുപ്പവും അപകടം കുറവും എന്നത് ഏറിന്റെ ശക്തി കൂട്ടി.റിസോർട്ടിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് 2 ടൺ തക്കാളിയാണു സംഭരിച്ചത്. കഴിഞ്ഞ 2 ദിവസമായി വിവാഹാഘോഷം നടന്നുവരികയായിരുന്നു. തക്കാളിയേറിനു ശേഷമാണു ഭക്ഷണം വിളമ്പിയത്. റിസോർട്ട് ജനറൽ മാനേജർ സോബി ജോർജ് വധുവിന്റെയും വരന്റെയും ബന്ധുക്കളെ വരവേറ്റു.

English Summary:

Nishta and Krit, hailing from North India, chose the scenic backdrop of Kumarakom, Kerala to host their unique wedding celebration. Inspired by Spain's La Tomatina festival, the couple and their 300 guests engaged in a joyous tomato fight at the Gokulam Grand Resort, creating a memorable and vibrant spectacle.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com