ഹരിതാഷ്ടമി പ്രഖ്യാപനത്തിലൊതുങ്ങി; പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി
Mail This Article
വൈക്കം ∙ ഹരിതാഷ്ടമിയായി ആഘോഷിക്കും എന്നു പറഞ്ഞിട്ടും നഗരം മുഴുവൻ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ ഗോപുരം, പടിഞ്ഞാറേനട – ബോട്ടുജെട്ടി റോഡ് എന്നിവിടങ്ങളിലാണ് മാലിന്യം ഏറെയും കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യം നീക്കം ചെയ്യുന്നതിൽ നഗരസഭ കാര്യമായ ഇടപെടൽ നടത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇത്തവണ പ്രതീക്ഷിച്ചതിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ആറാട്ട് ദിനത്തിൽ ഇത്രയും തിരക്ക് മുൻകാലങ്ങളിൽ അനുഭവപ്പെട്ടിരുന്നില്ല. ഇന്നലെ രാവിലെ മുതൽ പല കടകളും പൊളിച്ചു നീക്കിയപ്പോൾ ഇവരുടെ തട്ടിന്റെ അടിയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യം അതത് സ്ഥലങ്ങളിൽ ഉപേക്ഷിച്ചതാണ് ഇത്രയധികം മാലിന്യം ഉണ്ടാകാൻ ഇടയാക്കിയത്. ജൈവ മാലിന്യം അതത് ദിവസങ്ങളിൽ തന്നെ നഗരത്തിൽ നിന്നും നീക്കം ചെയ്തു സംസ്കരിച്ചു. 2ലോഡിനു മുകളിൽ പ്ലാസ്റ്റിക് മാലിന്യം നഗരത്തിൽ നിന്നും നീക്കം ചെയ്തു.