ADVERTISEMENT

കോട്ടയം ∙ മലയാളം അടക്കമുള്ള ഭാഷകളെ ഇല്ലാതാക്കി രാജ്യത്തെ ഭാഷാവൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലത്ത്, അക്ഷരം മ്യൂസിയം അതിനെതിരെയുള്ള ചെറുത്തുനിൽപു കൂടിയായി മാറുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഭാഷാ, സാഹിത്യ, സാംസ്കാരിക മ്യൂസിയമായ ‘അക്ഷരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ (എസ്പിസിഎസ്) ഉടമസ്ഥതയിൽ കോട്ടയം മറിയപ്പള്ളിയിൽ ഇന്ത്യാ പ്രസ് വളപ്പിൽ സഹകരണ വകുപ്പാണു മ്യൂസിയം നിർമിച്ചത്. രാജ്യത്തെ ആദ്യ ഭാഷാ മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്.

അക്ഷരം മ്യൂസിയം സ്ഥാപിച്ചത് വിശ്വസിക്കാൻ കഴിയാത്ത അത്ര പുണ്യകർമമാണ്.

 

മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പും എസ്പിസിഎസും ചേർന്ന് ഏർപ്പെടുത്തിയ അക്ഷര പുരസ്കാരം എഴുത്തുകാരൻ എം.മുകുന്ദനു മുഖ്യമന്ത്രി സമ്മാനിച്ചു. കോട്ടയത്തെ പ്രധാന സാംസ്‌കാരിക, ചരിത്ര, പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള അക്ഷരം ടൂറിസം സർക്കീറ്റിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു.

അക്ഷരത്തിനു മുകളിലാണു മലയാളികൾ സമൂഹത്തെ സൃഷ്ടിച്ചിരിക്കുന്നത്. അക്ഷരം ആണു ബലം.

 

സർക്കാർ ചീഫ് വിപ് എൻ.ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, കലക്ടർ ജോൺ വി.സാമുവൽ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സഹകരണ വകുപ്പ് സെക്രട്ടറി ഡോ. വീണ എൻ. മാധവൻ, എസ്പിസിഎസ് പ്രസിഡന്റ് പി.കെ.ഹരികുമാർ, സാഹിത്യകാരന്മാരായ ടി.പത്മനാഭൻ, എം.കെ.സാനു, വി.മധുസൂദനൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, മുരുകൻ കാട്ടാക്കട, ചരിത്രകാരൻ ഡോ. എം.ആർ.രാഘവ വാരിയർ, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, കിഫ്ബി അഡിഷനൽ സിഇഒ മിനി ആന്റണി, ഡൽഹി ഇന്ദിരാഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്സിലെ ഡോ. റിച്ച നെഗി, ഡൽഹി നാഷനൽ മ്യൂസിയം അസിസ്റ്റന്റ് ക്യുറേറ്റർ മൗമിത ധർ, എസ്പിസിഎസ് പബ്ലിക്കേഷൻ ചെയർമാൻ പി.വി.കെ.പനയാൽ എന്നിവർ പ്രസംഗിച്ചു.

English Summary:

Celebrating linguistic diversity and Malayalam language, Kerala CM inaugurated 'Aksharam', India's first language museum in Kottayam. Located at the India Press premises, the museum aims to preserve and showcase the richness of language and culture.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com