ADVERTISEMENT

കോട്ടയം ∙ ഭരണഘടനയെ തകർക്കാൻ അധികാരത്തിലുള്ളവർ ശ്രമിക്കുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഭരണഘടനയിൽ മാറ്റാൻ പറ്റാത്ത കാര്യങ്ങളിൽ വരെ കൈവയ്ക്കാനാണ് ശ്രമം. അത്തരം നീക്കങ്ങളെ ഇന്ത്യ മുന്നണി ചെറുത്തുതോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് ചെയർമാൻ ഇ.ജെ.ആഗസ്തി അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജോസഫ് വാഴയ്ക്കൻ, ജോയ് ഏബ്രഹാം, യുഡിഎഫ് കൺവീനർ ഫിൽസൺ മാത്യൂസ്, എസ്.സുദർശനകുമാർ, നേതാക്കളായ അസീസ് ബഡായിൽ, സലിം പി.മാത്യു, പി.എ.സലിം, ജയ്സൺ ജോസഫ്, തമ്പി ചന്ദ്രൻ, ടി.സി.അരുൺ, ടോമി വേദഗിരി, കെ.എഫ്.വർഗീസ്, വി.ജെ.ലാലി എന്നിവർ പ്രസംഗിച്ചു.

English Summary:

The UDF held a "Constitution Protection Evening Meeting" in Kottayam, Kerala, where Opposition Deputy Leader P.K. Kunhalikutty accused the ruling party of trying to undermine the Constitution. He pledged the UDF's staunch opposition to any attempts at altering the Constitution, particularly its unamendable parts. Prominent UDF leaders and members attended the event, voicing their concerns and emphasizing the need to safeguard democratic principles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com