ADVERTISEMENT

അധ്യാപക ഒഴിവ്
അരുവിത്തുറ ∙ സെന്റ് ജോർജ്സ് കോളജിൽ സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഫുഡ് സയൻസ് വിഭാഗത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ഡിസംബർ 1ന് മുൻപ് ബയോഡേറ്റ അയയ്ക്കണം. വെബ്‌വിലാസം: sgcselfaruvithura@gmail.com. ഫോൺ: 9447424310, 9495749325.

ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്‌ഷൻ
കോട്ടയം ∙ സർക്കാർ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫിസിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്‌ഷൻ കോഴ്‌സിനു അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു ആറു മാസം ദൈർഘ്യം. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് കേരള നോളജ് ഇക്കോണമി മിഷന്റെ കീഴിൽ വരുന്ന കെ-ഡിസ്‌ക് പ്രോജക്ടിൽ ഉൾപ്പെടുത്തി സ്കോളർഷിപ് ലഭിക്കും. 30 വരെ അപേക്ഷിക്കാം. ഫോൺ: 8547720167

സിലക്‌ഷൻ ട്രയൽസ് 30ന്
കോട്ടയം ∙ സർക്കാർ ജീവനക്കാർക്കായി നടത്തുന്ന ജില്ലാതല സിവിൽ സർവീസ് കായികമേളയിലെ ഫുട്ബോൾ, ലോൺ ടെന്നിസ് മത്സരങ്ങളുടെ സിലക്‌ഷൻ ട്രയൽസ് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ 30ന് രാവിലെ 9.30ന് അതിരമ്പുഴ എംജി സർവകലാശാല ടർഫ് ഫുട്ബോൾ കോർട്ടിൽ നടക്കും. 6 മാസത്തിലേറെ സർവീസുള്ള സ്ഥിരം ജീവനക്കാർ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എലിജിബിലിറ്റി ഫോറവും, 200 റജിസ്ട്രേഷൻ ഫീസും ഇന്നു വൈകിട്ട് 5നു മുൻപായി ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ ലഭ്യമാക്കണം. ഫോൺ: 0481 -2563825, 8547575248, 9446271892.

'അനലിറ്റിക്കൽ ട്രെയിനി
കോട്ടയം ∙ റബർ ബോർഡിലെ എൻജിനീയറിങ് ആൻഡ് പ്രോസസിങ് ഡിവിഷന്റെ കീഴിലുള്ള സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിൽ 'അനലിറ്റിക്കൽ ട്രെയിനി'കളെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. അപേക്ഷകർക്ക് രസതന്ത്രത്തിൽ ബിരുദമോ ബിരുദാനന്തരബിരുദമോ അല്ലെങ്കിൽ പോളിമർ ടെക്നോളജിയിൽ ഡിപ്ലോമയോ ഉണ്ടായിരിക്കണം. 60 ശതമാനത്തിൽ കുറയാതെ മാർക്കും ഉണ്ടായിരിക്കണം. 2024 നവംബർ ഒന്നിനു 25 വയസ്സ് കവിയരുത്. താൽപര്യമുള്ളവർ ഡിസംബർ 6നു രാവിലെ 10ന് പുതുപ്പള്ളി ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിൽ ജോയിന്റ് ഡയറക്ടർ മുൻപാകെ എത്തണം. വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ: 0481 2353311

പാർട്ട് ടൈം സ്വീപ്പർ ഒഴിവ്
കോട്ടയം ∙ മണർകാടുള്ള സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ പാർട്ട് ടൈം സ്വീപ്പറുടെ ഒഴിവിലേക്ക് വിമുക്തഭടന്മാർ ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം. ജില്ലാ സൈനികക്ഷേമ ഓഫിസിൽ 30നു വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0481 2371187

തൊഴിലധിഷ്ഠിത കോഴ്‌സ്
കോട്ടയം ∙ നാട്ടകം ഗവ.പോളിടെക്‌നിക് കോളജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക് (6 മാസം), കോസ്‌മറ്റോളജി ആൻഡ് ബ്യൂട്ടിപാർലർ മാനേജ്‌മെന്റ് (3 മാസം), ടെയ്‌ലറിങ് ആൻഡ് എംബ്രോയ്ഡറി (3 മാസം) എന്നിവയാണ് കോഴ്‌സുകൾ. ഫോൺ: 04812360835.

അപേക്ഷ ക്ഷണിച്ചു
പാമ്പാടി ∙ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്ക് ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, നഴ്സിങ് അസിസ്റ്റന്റ് കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. കോഴ്സ് കാലാവധി 900 മണിക്കൂർ. ഫോൺ: 9495999731, 8281269859.

ഏറ്റുമാനൂർ∙ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠന കേന്ദ്രമായ ഏറ്റുമാനൂർ പി–ടെക്കിൽ സർക്കാർ നിയമനങ്ങൾക്ക് അനുയോജ്യമായ പിജിഡിസിഎ, ഡിസിഎ, ഡേറ്റ എൻട്രി, അക്കൗണ്ടിങ്, സിടിടിസി, ഡിടിപി, ഡിപ്ലോമ ഇൻ ഓഫിസ് ഓട്ടമേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  9562430144.

ടെക്നിക്കൽ അസിസ്റ്റന്റ്
കോട്ടയം ∙ എംജി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച് ഇൻ ബേസിക് സയൻസസിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒരൊഴിവിൽ (എൽസി/എഐ) കരാർ നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ ഡിസംബർ 16നു രാവിലെ 11നു നടക്കും.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിലേതിലെങ്കിലുമോ അല്ലെങ്കിൽ തത്തുല്യമായ ഏതെങ്കിലും വിഷയത്തിലോ കുറഞ്ഞത് 60% മാർക്കോടെ എംഎസ്‌സി.
പ്രായപരിധി: 45. എൽസി/എഐ വിഭാഗത്തിൽപെട്ടവരുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും പ്രസ്തുത വിഭാഗങ്ങളിൽപെട്ടവരുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറിക്കാരെയും പരിഗണിക്കും.

യോഗ പരിശീലനം
കോട്ടയം ∙ ജീവശക്തി റിസർച് ഫൗണ്ടേഷന്റെ യോഗ, ധ്യാന പരിശീലന കോഴ്സ് ഡിസംബർ ഒന്നിനു രാവിലെ 10 മുതൽ കോഓപ്പറേറ്റീവ് അർബൻ ബാങ്ക് ഹാളിൽ നടക്കും. ക്ലാസിനു ശേഷം ഒരു മാസത്തേക്കു തുടർ പരിശീലനവും സംശയ നിവാരണവും ഓൺലൈനായി നൽകും. ഫോൺ:7994031728.

റബർ ബോർഡ് ഫോൺ ഇൻ 
കോട്ടയം ∙ റബർ പാലിലെ ഉണക്ക റബറിന്റെ അംശം (ഡിആർസി) തിട്ടപ്പെടുത്തൽ, വെള്ളത്തിന്റെ ഗുണമേന്മ പരിശോധന, ജൈവ–രാസവളങ്ങളുടെ പരിശോധന, വിപണനത്തിനുള്ള റബറിന്റെ ഗുണമേന്മ പരിശോധന തുടങ്ങി റബർ ബോർഡിന്റെ സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലബോറട്ടറി നൽകുന്ന സേവനങ്ങളെക്കുറിച്ച് അറിയാൻ റബർ ബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം.  ഇന്ന്  രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ റബർ ബോർഡിന്റെ സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിലെ സൂപ്പർവൈസർ പി.എം.സാജു മറുപടി പറയും. കോൾ സെന്റർ നമ്പർ: 0481 2576622.

കെട്ടിട നികുതി 
അയർക്കുന്നം ∙ പഞ്ചായത്തിലെ നീറിക്കാട്, ആറുമാനൂർ, തിരുവഞ്ചൂർ, തണ്ടാശ്ശേരി, ചപ്പാത്ത്, പ്രദേശങ്ങൾക്ക് വേണ്ടി നീറിക്കാട് എസ്എൻഡിപി ഹാളിൽ ഇന്ന് രാവിലെ 11 മുതൽ വൈകുന്നേരം 3.30 വരെ കെട്ടിടങ്ങളുടെ നികുതി സ്വീകരിക്കുമെന്നു വാർഡ് മെംബർ ജെയിൻ വർഗീസ് ഇരട്ടാനയിൽ അറിയിച്ചു.

കേരളോത്സവം 29 മുതൽ
അതിരമ്പുഴ∙ കേരള യുവജനക്ഷേമ ബോർഡ്, ഗ്രാമപ്പഞ്ചായത്ത് എന്നിവ സംഘടിപ്പിക്കുന്ന കേരളോത്സവം 29, 30, ഡിസംബർ 1 തീയതികളിൽ നടക്കും. കായിക മത്സരങ്ങൾ 29, 30 തീയതികളിലും കലാമത്സരങ്ങൾ ഒന്നിനുമാണ് നടക്കുന്നത്. മത്സരാർഥികൾ https://keralotsavam.com/ എന്ന വെബ്സൈറ്റിൽ ഇന്ന് വൈകിട്ട് 5നു മുൻപായി പേര് റജിസ്റ്റർ ചെയ്യണമെന്നു പ‍ഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് അദാലത്ത് 14 മുതൽ
പാലാ ∙ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഡിസംബർ 14നു രാവിലെ 10 മുതൽ അദാലത്ത് നടത്തും. പരാതികൾ 7വരെ കോടതി സമുച്ചയത്തിലെ ലീഗൽ സർവീസസ് കമ്മിറ്റി ഓഫിസിൽ നൽകാം. ഫോൺ: 04822-216050, 9447036389. 

കരിയർ എക്സ്പോ നാളെയും 30നും
പാലാ ∙ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ മിനി ദിശ കരിയർ എക്സ്പോ നാളെയും 30നും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. നാളെ രാവിലെ 10നു ജോസ് കെ.മാണി എംപി ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ ഫാ.ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷൻ ഷാജു വി.തുരുത്തൻ മുഖ്യപ്രഭാഷണം നടത്തും.

കെട്ടിട നികുതി 
അയർക്കുന്നം ∙ പഞ്ചായത്തിലെ നീറിക്കാട്, ആറുമാനൂർ, തിരുവഞ്ചൂർ, തണ്ടാശ്ശേരി, ചപ്പാത്ത്, പ്രദേശങ്ങൾക്ക് വേണ്ടി നീറിക്കാട് എസ്എൻഡിപി ഹാളിൽ ഇന്ന് രാവിലെ 11 മുതൽ വൈകുന്നേരം 3.30 വരെ കെട്ടിടങ്ങളുടെ നികുതി സ്വീകരിക്കുമെന്നു വാർഡ് മെംബർ ജെയിൻ വർഗീസ് ഇരട്ടാനയിൽ അറിയിച്ചു.

കോഴിക്കുഞ്ഞ് വിതരണം
നെടുംകുന്നം ∙ കർഷക മിത്ര കാർഷിക സമിതി രണ്ടു മാസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. 9207309163, 9745335779

മാവ്, പ്ലാവ് കൃഷിക്കാർ ബന്ധപ്പെടണം
കടുത്തുരുത്തി 25 സെന്റോ അതിൽ കൂടുതലോ വിസ്തൃതിയിൽ കടുത്തുരുത്തി കൃഷിഭവൻ പരിധിയിൽ ആരെങ്കിലും അത്യുൽപാദന ശേഷിയുള്ള മാവ്, പ്ലാവ് എന്നിവ സബ്‌സിഡിയോടു കൂടി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കടുത്തുരുത്തി കൃഷിഭവനുമായി ബന്ധപ്പെടണം. ഫോൺ –9645211363.

അറ്റകുറ്റപ്പണി; തെരുവുവിളക്ക് പ്രകാശിക്കില്ല
കുറവിലങ്ങാട് ∙ ബയോഗ്യാസ് പ്ലാന്റ് കെട്ടിടം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബയോഗ്യാസ് പ്ലാന്റിൽ നിന്നും വൈദ്യുതി സ്വീകരിക്കുന്ന തെരുവു വിളക്കുകൾ പ്രകാശിക്കില്ലെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മസ്റ്ററിങ് 
കോട്ടയം ∙ കെഎസ്ആർടിസി പെൻഷൻകാരിൽ മസ്റ്റർ ചെയ്യാത്തവർ 30നു മുൻപായി പെൻഷൻ വാങ്ങുന്ന യൂണിറ്റുകളിൽ എത്തി മസ്റ്റർ ചെയ്യണം. ആധാർ കാർഡ്, എസ്ബിഐ, പെൻഷൻ വാങ്ങുന്ന കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പാസ് ബുക്ക് എന്നിവയുടെ കോപ്പികൾ കൊണ്ടുവരണം.

വൈദ്യുതി മുടക്കം 
ചങ്ങനാശേരി ∙ പാലത്ര എസ്എൻഡിപി, വാഴപ്പള്ളി ഗ്രൗണ്ട്, വേലംകുന്ന്, കുട്ടിശ്ശേരിക്കടവ്, കുഴിക്കരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ∙ ചീരംചിറ, കുളങ്ങരപ്പടി, ഇടത്തറക്കടവ്, മാവേലിപ്പാടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ ഒന്നു വരെയും വടക്കേക്കര ടെംപിൾ, വള്ളത്തോൾ, കുട്ടിച്ചൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 10 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

കുറിച്ചി ∙ മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, അമ്മാനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ ഒന്നു വരെയും ആനമുക്ക് ട്രാൻസ്ഫോമർ പരിധിയിൽ 2 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ∙ വളയംകുഴി, ഫ്രണ്ട്സ് ലൈബ്രറി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ∙ എസ്ഇ കവല ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ∙ മഠത്തിൽ കാവ്, ഷാജി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ∙ അശ്വതിപുരം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com