കോട്ടയം ജില്ലാ സ്കൂൾ കലോത്സവം; തീപാറും പോരാട്ടങ്ങൾക്യാമറയിൽ പകർത്തി വിദ്യാർഥിക്കൂട്ടായ്മ
Mail This Article
തലയോലപ്പറമ്പ് ∙ വേദികളിലെ തീപാറും പോരാട്ടങ്ങൾ ക്യാമറയിൽ പകർത്തി വൈബായി കലോത്സവം ആഘോഷിക്കുകയാണു എ.ജെ.ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് എച്ച്എസ്എസ്സിലെ 30 വിദ്യാർഥികൾ. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷന്റെ (കൈറ്റ്) കീഴിലുള്ള ലിറ്റിൽ കൈറ്റ്സ് എന്ന വിദ്യാർഥി കൂട്ടായ്മയിലൂടെ പരിശീലനം ലഭിച്ചവരാണ് ഈ ഹൈസ്കൂൾ മിടുക്കികൾ.
ആദ്യമായാണു ജില്ലാ കലോത്സവത്തിലെ മത്സരങ്ങൾ ലൈവായി പകർത്താൻ പെൺകുട്ടികൾ എത്തുന്നതെന്നു കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയ്നർ എസ്.ജയകുമാർ പറഞ്ഞു. വിദ്യാർഥികൾ മത്സരത്തിനു ശേഷം അപ്പീൽ നൽകിയാൽ ഇവർ പകർത്തുന്ന ദൃശ്യങ്ങളാണു പരിശോധിക്കുക. ‘ആദ്യം ചെറിയ ടെൻഷൻ അടിച്ചെങ്കിലും പിന്നെ എല്ലാം ശരിയായി’ – എട്ടാം ക്ലാസ് വിദ്യാർഥിനിയായ വൈഗ ഷൈജു പറഞ്ഞു. പത്താം ക്ലാസ് വിദ്യാർഥിനിയായ അമൈറ ഫാത്തിമയ്ക്കാകട്ടെ ഫൊട്ടോഗ്രഫി പാഷനായി തുടരാനാണ് ഇഷ്ടം.
കലോത്സവ വേദികളിൽ ഇന്ന്
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് തലയോലപ്പറമ്പിലെ വിവിധ വേദികളിൽ എത്തിയാൽ എന്തൊക്കെ കാണാം..
∙ വേദി 1: എജെ ജോൺ മെമ്മോറിയൽ ജിഎച്ച്എസ്എസ് ഓഡിറ്റോറിയം
വിവിധ വിഭാഗങ്ങളിലെ ഭരതനാട്യം
∙ വേദി 2: സെന്റ് ജോർജ് പാരിഷ് ഹാൾ
സ്കിറ്റ്, തുടർന്ന് എച്ച്എസ്എസ് മൂകാഭിനയം
∙ വേദി 3: സെന്റ് ജോർജ് പാരിഷ് ഹാൾ ഒന്നാം നില
ഒപ്പന, തുടർന്ന് വട്ടപ്പാട്ട്
∙ വേദി 4: വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂൾ
കുച്ചിപ്പുഡി, തുടർന്ന് യുപി സംഘനൃത്തം
∙ വേദി 5: കെആർ ഓഡിറ്റോറിയം
യക്ഷഗാനം, തുടർന്ന് പൂരക്കളി
∙ വേദി 6: ജിയുപിഎസ്
സംസ്കൃതോത്സവം
∙ വേദി 7: ജിഎൽപിഎസ്
ശാസ്ത്രീയ സംഗീതം
∙ വേദി 8: സെന്റ് ജോർജ് ഇഎച്ച്എസ്
അറബിക് കലോത്സവം
∙ വേദി 9: സെന്റ് ജോർജ് ഇഎച്ച്എസ് ഹാൾ 2
ലളിതഗാനം, തുടർന്ന് സംഘഗാനം
∙ വേദി 11: എജെ ജോൺ മെമ്മോറിയൽ ജിഎച്ച്എസ്എസ് ക്ലാസ് 109
നാഗസ്വരം, വയലിൻ, വീണ, ഓടക്കുഴൽ, ഗിറ്റാർ
∙ വേദി 12: എജെ ജോൺ മെമ്മോറിയൽ ജിഎച്ച്എസ്എസ് ക്ലാസ് 114
തമിഴ്, കന്നഡ എന്നീ ഭാഷകളിലെ പദ്യം ചൊല്ലൽ, പ്രസംഗം