കോട്ടയം ∙ സിഎംഎസ് കോളജിൽ 2023- 24 അക്കാദമിക് വർഷത്തിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. സിഎസ്ഐ മധ്യകേരള മഹാഇടവക അധ്യക്ഷൻ ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിച്ചു. മിനിസ്ട്രി ഓഫ് എർത്ത് സയൻസിലെ കാലാവസ്ഥാ നിരീക്ഷകൻ ഡോ. റോക്‌സി മാത്യു കോൾ മുഖ്യാതിഥിയായിരുന്നു. കോളജ് ബർസാർ റവ. ചെറിയാൻ തോമസ്, പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ. റീനു ജേക്കബ്, ഡോ. സി.രവികുമാർ, പ്രഫ. ജേക്കബ് ഈപ്പൻ കുന്നത്ത്, ഡോ. ജോജി ജോൺ പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. മോഹൻ തോമസ് അവാർഡ് തുകയായ രണ്ട് ലക്ഷം രൂപ മികച്ച വിദ്യാർഥികൾക്ക് വിതരണം ചെയ്തു. എല്ലാ വിദ്യാർഥികൾക്കും കോളജ് ക്രിയേറ്റീവ് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയാറാക്കിയ തനത് ലൂസ് ലീഫ് ആൻഡ് പെറ്റൽസ് കാർഡുകൾ നൽകി.
English Summary:
CMS College, Kottayam recently celebrated its graduation ceremony for the academic year 2023-24. The event, presided over by Bishop Dr. Malayil Sabu Koshy Cherian, featured climate scientist Dr. Roxy Mathew Koll as the chief guest. The ceremony celebrated the achievements of graduating students and included the presentation of the prestigious Dr. Mohan Thomas Award.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.