കൊല്ലാട് ബണ്ട് പൊട്ടി; 210 ഏക്കറിലെ നെൽകൃഷി നശിച്ചു–വിഡിയോ
Mail This Article
×
കൊല്ലാട്∙ മഴ നാശം വിതച്ചു. കൃഷിക്കാർ വിതച്ചതെല്ലാം കുത്തൊഴുക്കിൽ നഷ്ടമായി. കൊല്ലാട് കിഴക്കുപുറം – വടക്കുപുറം പാടശേഖരത്തിലെ 6 സ്ഥലങ്ങളിൽ ബണ്ട് പൊട്ടി. വൻ കൃഷി നാശം. വിതച്ചിട്ട് 13 ദിവസമേ പ്രായമായിട്ടുള്ളു. 210 ഏക്കറിലെ നെൽകൃഷിയാണ് നശിച്ചത്. രണ്ടാം തവണയാണ് പാടശേഖരത്തിൽ മഴ കെടുതിയാകുന്നത്.
കഴിഞ്ഞ മാസം ആദ്യം കൃഷിക്കായി പാടശേഖരം ഒരുക്കുന്നതിനിടെ മട വീണ് വെള്ളം കയറി. അതിനുശേഷം 4 ലക്ഷം രൂപ മുടക്കിയാണ് നിലം ഒരുക്കിയെടുത്തത്. നഷ്ട പരിഹാരത്തിനു അപേക്ഷ നൽകി. ഇപ്പോൾ കൃഷിയിറക്കി മാർച്ച് ആവസാനം കൊയ്തെടുക്കുന്നതിനുള്ള പ്രതീക്ഷയിലായിരുന്നു കർഷകർ. 48 കർഷകർ ചേർന്നാണ് കൃഷിയിറക്കിയത്.
English Summary:
Over 200 acres of young paddy crops in Kollat have been destroyed following heavy rains and subsequent bund breaches. This marks the second time this season that farmers in the region have suffered significant crop losses due to flooding.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.