നാഗമ്പടം സ്റ്റാൻഡിൽ ഓട കവിഞ്ഞ് മലിനജലം; നടപടിക്ക് നിർദേശം
Mail This Article
കോട്ടയം ∙ നാഗമ്പടം സ്റ്റാൻഡിൽ ഓട കവിഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകിയ സംഭവത്തിൽ നഗരസഭയിലെ സിറ്റി ക്ലീൻ മാനേജരോട് അന്വേഷിച്ച് നടപടിയെടുക്കാൻ ആവശ്യപ്പെട്ടതായി നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ.എല്ലാ വാർഡിലെയും ഓടകൾ വൃത്തിയാക്കാൻ 5 ലക്ഷം രൂപ വീതം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നഗരത്തിൽ ഭൂരിഭാഗം ഓടകളും നിറഞ്ഞു. പലയിടത്തും മലിനജലം കവിഞ്ഞ് ഒഴുകുന്നു.
റീ ടാറിങ് നടന്നപ്പോൾ നഗരത്തിലെ പല റോഡുകളും ഉയർന്നു. ഇതിന് ആനുപാതികമായി ഓട ഉയർത്തിക്കെട്ടാതെ സ്ലാബിനു മുകളിൽ ടൈലുകൾ വിരിച്ച് ഉയരം കൂട്ടിയതിനാൽ ഓട വൃത്തിയാക്കൽ പ്രതിസന്ധിയിലാണ്.എന്നാൽ, നാഗമ്പടം ബസ് സ്റ്റാൻഡ് സമുച്ചയത്തിലെ കുടുംബശ്രീയുടെ അടഞ്ഞുകിടക്കുന്ന വനിത ഷെൽറ്ററിലേക്കുള്ള പടികളിൽ സാമൂഹികവിരുദ്ധർ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതു തുടരുകയാണ്.