ADVERTISEMENT

ഏറ്റുമാനൂർ∙ ഞായറാഴ്ച മുതൽ തുടരുന്ന ശക്തമായ മഴയിൽ ഏറ്റുമാനൂർ നഗരത്തിൽ വെള്ളക്കെട്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. എംസി റോഡിൽ അടക്കം 2 അടിയോളം വെള്ളം കയറിയ നിലയിലാണ്. വൈക്കം റോഡിൽ വില്ലേജ് ഓഫിസിന് സമീപവും പേരൂർ കവല ഭാഗത്തെയും കടകളില്‍ വെള്ളം കയറി.

പേരൂർ കവല, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരം, വൈക്കം റോഡ്, പോസ്റ്റ് ഓഫിസ് ജംക്‌ഷൻ തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. പേരൂർ കവലയിലും പോസ്റ്റ് ഓഫിസ് ജംക്‌ഷനിലും രണ്ടടിക്ക് മുകളിലാണ് വെള്ളം. ഓടകൾ കരകവിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. രാത്രി വൈകിയും വ്യാപാരികൾ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഓടകൾ വൃത്തിയാക്കാത്തതും പരമ്പരാഗതമായ ചാലുകൾ അടഞ്ഞു പോയതുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികൾ ആരോപിച്ചു.

English Summary:

Ettumanoor town in Kerala is reeling under severe waterlogging following heavy rains. Shops and commercial establishments have been flooded, causing hardship to residents. Overflowing drains and blocked channels are being blamed for the situation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com