ADVERTISEMENT

ഏറ്റുമാനൂർ ∙ ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും പേരൂർ, നീണ്ടൂർ മേഖലകളിൽ മരം വീണു ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.  പേരൂർ കിണറ്റുംമൂട് ഭാഗത്ത് റബർ മരം കടപുഴകി വൈദ്യുത ലൈനിലേക്കു വീണു വൈദ്യുത ബന്ധം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ‌മരം വെട്ടി മാറ്റി വൈദ്യുത വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്. നീണ്ടൂരിൽ ആട്ടുകാരൻ കവലയ്ക്കും കൈപ്പുഴ കവലയ്ക്കും ഇടയിൽ മെയിൻ റോഡിലേക്കാണ് കൂറ്റൻ പാലമരത്തിന്റെ വലിയ ശിഖരങ്ങൾ  ഒടിഞ്ഞു വീണ് അപകടം ഉണ്ടായത്.

ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ശിഖരങ്ങൾ വൈദ്യുത ലൈനിലേക്കു വീണതോടെ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു. ലൈൻ കമ്പി പൊട്ടി  റോഡിലേക്ക് വീണെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി. കോട്ടയത്ത് നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് ശിഖരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.  ഈ പാലമരത്തിന്റെ സമീപത്ത്  അപകട ഭീഷണി ഉയർത്തി ഒരു കൂറ്റൻ മാവ് നിൽക്കുന്നുണ്ട്.  ഇവ രണ്ടും വെട്ടി മാറ്റി സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

English Summary:

Erattupetta experienced heavy rain and strong winds yesterday, resulting in uprooted trees that disrupted traffic and power supply in Peroor and Neendoor. While authorities swiftly addressed the immediate issues, concerns remain about the safety of other trees in the area.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com