സർവവിജ്ഞാനകോശം കെട്ടിക്കിടക്കുന്നു; വിൽക്കാതെ കിടക്കുന്നത് 2.58 കോടിയുടെ പുസ്തകം
Mail This Article
കോട്ടയം ∙ വിലക്കിഴിവു നൽകിയും തവണ വ്യവസ്ഥ ഏർപ്പെടുത്തിയും സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും സർവവിജ്ഞാനകോശം നൽകിയെങ്കിലും തിരികെ അടയ്ക്കാനുള്ളത് 1.34 കോടി രൂപ. ഇതേസമയം, 2.58 കോടി രൂപ മൂല്യമുള്ള വിജ്ഞാനകോശം വോള്യങ്ങൾ കെട്ടിക്കിടക്കുന്നതായും കണ്ടെത്തൽ. ആവശ്യകതയും വിപണനസാധ്യതയും വിലയിരുത്താതെ ലക്ഷക്കണക്കിനു രൂപയുടെ വിജ്ഞാനകോശം അച്ചടിക്കുന്നത് ഒഴിവാക്കാൻ പ്രസിദ്ധീകരണം ഓൺലൈനാക്കുന്നത് ആലോചിക്കണമെന്നും സംസ്ഥാന ഓഡിറ്റ് വകുപ്പ് നിർദേശിക്കുന്നു.
2021–22 സാമ്പത്തികവർഷം ആകെ 1.47 കോടി രൂപയാണു പിരിച്ചെടുക്കാനുണ്ടായിരുന്നത്. 13 ലക്ഷം രൂപ മാത്രമാണു പിരിച്ചത്. സർവവിജ്ഞാനകോശം 17 വോള്യം, വിശ്വസാഹിത്യ വിജ്ഞാനകോശം 10 വോള്യം, ഏകവിഷയ വിജ്ഞാനകോശങ്ങൾ, വാർഷിക വിജ്ഞാനകോശം, റഫറൻസ് ഗ്രന്ഥം എന്നിവയുടെ കോപ്പികൾ വലിയൊരു പങ്ക് വിറ്റഴിക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. മുഖവിലയുടെ 50% വിലക്കിഴിവ് അനുവദിച്ചിട്ടും വാങ്ങാനാളില്ല.