കോട്ടയം ജില്ലയിൽ ഇന്ന് (03-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
റേഷൻ കാർഡ് ഇന്ന് മസ്റ്ററിങ് നടത്താം
കൂരോപ്പട ∙ റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ ഇന്ന് 9.30 മുതൽ രാത്രി 8 വരെ എരുത്തുപുഴയിലെ റേഷൻ കടയിൽ റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുമായി നേരിട്ടെത്തി മസ്റ്ററിങ് പൂർത്തിയാക്കാം.
കെട്ടിടനികുതി ക്യാംപ് ഇന്ന്
വാഴപ്പള്ളി ∙ പഞ്ചായത്തിലെ കെട്ടിടനികുതി ക്യാംപ് ഇന്ന് 11 മുതൽ 3 വരെ വടക്കേക്കര ക്ഷീരസംഘത്തിന്റെ മുകൾനില, വടക്കേക്കര അൽഫോൻസാ കോൺവന്റിനു സമീപം എന്നിവിടങ്ങളിൽ നടത്തും.
എൻഡോവ്മെന്റ് അപേക്ഷ
കുറിച്ചി ∙ 1538ാം നമ്പർ കുറിച്ചി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ 2024 മാർച്ചിൽ എസ്എസ്എൽസി, പ്ലസ്ടു (കേരള, സിബിഎസ്ഇ) പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് സാറാമ്മ – മത്തായി എൻഡോവ്മെന്റ് നൽകും. സ്കൂൾ പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുമായി രക്ഷിതാവിന്റെ അപേക്ഷ 16 2ന് മുൻപായി ബാങ്കിൽ സമർപ്പിക്കണം. ഫോൺ : 0481 2322148.