ADVERTISEMENT

തലയോലപ്പറമ്പ് ∙ ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.  പൊതുവേ വീതി കുറഞ്ഞ ഇവിടെ ഒരേ സമയം സ്റ്റാൻഡിന്റെ അകത്തേക്കും പുറത്തേക്കും വാഹനം വന്നാൽ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിച്ചുവീഴുന്നതു പതിവ് കാഴ്ചയാണ്. ചെളിവെള്ളം തെറിച്ചുവീണ് യാത്ര മുടങ്ങിയവരും ധാരാളമാണ്. കുഴികൾ നികത്തി വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ആവശ്യത്തിനു മാസങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

പാർക്കിങ് പ്രവേശന കവാടത്തിന് സമീപം
വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന ബസുകൾ സ്റ്റാൻഡിന്റെ വീതി കുറഞ്ഞ പ്രവേശന കവാടത്തിൽ പാർക്ക് ചെയ്യുന്നത് പലപ്പോഴും അപകടക്കെണിയാകാറുണ്ട്. ഇരുദിശകളിൽ നിന്നും ബസുകൾ വരുമ്പോൾ കടന്നുപോകാൻ കഴിയാതെ ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നതും പതിവാണ്. സ്റ്റാൻഡിന്റെ വീതി കുറഞ്ഞ ഭാഗത്ത് ബസുകൾ പാർക്ക് ചെയ്യുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം.  ഇതിന് അടിയന്തര പരിഹാരം കണ്ടെത്തണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

English Summary:

Thalayolaparambu bus stand is causing significant difficulties for passengers, particularly during the monsoon season. The stagnant water and mud create hazardous conditions and disrupt journeys, leading to calls for authorities to address the issue urgently.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com