എസ്ബി കോളജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
Mail This Article
×
ചങ്ങനാശ്ശേരി ∙ ജനുവരി 26ന് നടക്കുന്ന എസ്ബി കോളജ് പൂർവവിദ്യാർഥി മഹാസമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗത സംഘ രൂപീകരണ സമ്മേളനം പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. അലുംമ്നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം. മാത്യു അധ്യക്ഷത വഹിച്ചു. എസ്ബി കോളജിൽ നിന്ന് 1975ൽ പഠനം പൂർത്തിയാക്കി 50 വർഷം പിന്നിടുന്ന പൂർവ വിദ്യാർഥികളെ സമ്മേളനത്തിൽ പ്രത്യേകമായി ആദരിക്കും.
സ്വാഗത സംഘ രൂപീകരണ സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ. കെ. സിബി ജോസഫ്, ബർസാർ ഫാ. ജയിംസ് ആന്റണി, സെക്രട്ടറി ഡോ. ഷിജോ കെ. ചെറിയാൻ, അസോസിയേഷൻ ഭാരവാഹികളായ ഷാജി മാത്യു പാലാത്ര, ഡോ. ജോസഫ് ജോബ്, ഡോ. സെബിൻ എസ്. കൊട്ടാരം, ബ്രിഗേഡിയർ ഒ.എ. ജെയിംസ്, ഡോ. രാജൻ കെ. അമ്പൂരി, ജോഷി എബ്രഹാം, ജിജി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. വിവരങ്ങൾക്ക്: 94956 92192.
English Summary:
SB College is hosting a grand alumni reunion on January 26th, with a special focus on the graduating class of 1975. The reunion will be a chance for alumni to reconnect with classmates, reminisce about their college days, and celebrate the 50th anniversary of their graduation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.