തീർഥാടകരുടെ കാർ തോട്ടിലേക്ക് മറിഞ്ഞ് 4 പേർക്ക് പരുക്ക്
Mail This Article
×
എരുമേലി ∙ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ ആന്ധ്ര സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് 4 പേർക്ക് പരുക്ക്. ശബരിമല പാതയിൽ മുക്കൂട്ടുതറയ്ക്കും 35 നും മധ്യേ ആണ് അപകടം. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.കാർ തലകീഴായാണ് മറിഞ്ഞത്. നാട്ടുകാർ എത്തി കാറിലുണ്ടായിരുന്നവരെ പുറത്തിറക്കി. തീർഥാടകരായ ശ്രീകാന്ത് (32), മണികണ്ഠൻ (44), സുരേന്ദ്രൻ (42) എന്നിവരെ മുക്കൂട്ടുതറ അസീസി ആശുപത്രിയിലും തിപ്പണ്ണ(50)യെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
English Summary:
has left four pilgrims from Andhra Pradesh injured after their car overturned into a ditch near Erumeli. The pilgrims were returning from Sabarimala when the driver allegedly fell asleep at the wheel, resulting in the accident and hospitalization of the passengers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.