ADVERTISEMENT

കോട്ടയം ∙ ക്രിസ്മസ് – പുതുവത്സര അവധിക്കു നാട്ടിലെത്തി വീട്ടുകാർക്കൊപ്പം ചെലവഴിക്കണമെങ്കിൽ ‘വലിയ വില’ കൊടുക്കേണ്ടി വരും. വിവിധ നഗരങ്ങളിൽ നിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ ലഭ്യമല്ല. ബസിന് വരാമെന്നു വച്ചാൽ ചാർജ് ഇരട്ടിയിലധികം വർധിച്ചു. ഈ വെള്ളിയാഴ്ച മുതലുള്ള ടിക്കറ്റുകൾക്കാണ് അമിത നിരക്ക്. ഈ ദിവസങ്ങളിൽ വിവിധ നഗരങ്ങളിൽ നിന്നുള്ള ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പോലും സാധിക്കാത്തവിധം റിഗ്രറ്റ് വെയ്റ്റിങ് ലിസ്റ്റിലാണ്. മുംബൈ, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, മംഗളൂരു തുടങ്ങി കൂടുതൽ മലയാളികൾ ഏറെയുള്ള നഗരങ്ങളിൽ നിന്നുള്ള ട്രെയിനുകളുടെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നു. സ്പെഷൽ ട്രെയിനുകളും കാര്യമായി പ്രയോജനപ്പെട്ടിട്ടില്ല. ഹൈദരാബാദ് വഴിയുള്ള വിവിധ ശബരി സ്പെഷൽ ട്രെയിനുകൾ കുറച്ച് ആശ്വാസമാണ്.

English Summary:

Kottayam holiday travel is extremely expensive this Christmas and New Year. Soaring train ticket prices and doubled bus fares make it difficult for Malayalis to return home for the holidays.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com