ഐഐഐടി കോട്ടയം സംഘടിപ്പിച്ച രാജ്യാന്തര സെമിനാർ സമാപിച്ചു
Mail This Article
കോട്ടയം ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയം സംഘടിപ്പിച്ച രാജ്യാന്തര സെക്യൂരിറ്റി, പ്രൈവസി, ആപ്ലൈഡ് ക്രിപ്റ്റോഗ്രഫിക് എൻജീനീയറിങ് (SPACE 2024) സമാപിച്ചു. ജനറൽ ചെയർമാൻ ഡോ. അനുപം ചാറ്റർജിയുടെ (നാന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, സിംഗപ്പൂർ) ഓർഗനൈസിങ് ചെയർമാൻ ഡോ. വി. പഞ്ചമി വി (ഐഐഐടി കോട്ടയം) എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിപാടികൾ.
പ്രോഗ്രാം ചെയർമാന്മാരായ ഡോ. ഡൊമിനിക് ഫോർട്ട് (യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ), ഡോ. ജോഹാൻ ക്നെച്റ്റൽ (ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി), ഡോ. ഡെബ്ഡീപ് മുഖോപാധ്യായ (ഐഐടി ഖരഗ്പൂർ), ഡോ. ചെസ്റ്റർ റെബീറോ (ഐഐടി മദ്രാസ്) ഡോ. ഉർബി ചാറ്റർജി (ഐഐടി കാൻപൂർ) ഡോ. സയൻദീപ് സഹ (ഐഐടി ബോംബെ), ഡോ. ദേബപ്രിയ ബസു റോയ് (ഐഐടി കാൻപൂർ), എന്നിവരുടെ നേതൃത്വത്തിൽ സാങ്കേതിക ചർച്ചകളും ക്ലാസുകളും നടന്നു.