3 കോടിയുടെ കെട്ടിടത്തിൽ പേരിനൊരു ഓഫിസ്; പുനർജീവന കേന്ദ്രത്തിന് വേണം പുനർജീവനം
Mail This Article
×
കങ്ങഴ ∙ ഉദ്ഘാടനം ചെയ്തിട്ട് 4 വർഷം പിന്നിടുന്നു; പഞ്ചായത്ത് ഇടയിരിക്കപ്പുഴയിൽ 3 കോടി രൂപ ചെലവഴിച്ച് നിർമിച്ച കാർഷിക പുനർജീവനകേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങിയത് ഒരു ഓഫിസ് മാത്രം. 2020 ഒക്ടോബർ 22ന് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ കൃഷി അസി.ഡയറക്ടറുടെ ഓഫിസ് മാത്രമാണ് അടുത്തകാലത്ത് പ്രവർത്തനം തുടങ്ങിയത്. കടമുറികളും ഓഫിസ് മുറികളുമായി 2 നിലയിലാണ് കെട്ടിടം.
കൃഷി അനുബന്ധ ഓഫിസുകൾ, വിവിധ സ്ഥാപനങ്ങൾ, കാർഷിക ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള സൗകര്യം എന്നിവ ഒരു കുടക്കീഴിലാക്കുക എന്നതായിരുന്നു ലക്ഷ്യം. താഴത്തെ നിലയിൽ 6 ഷട്ടർ കടമുറികളുണ്ട്. സാങ്കേതികമായ അനുമതി കിട്ടാൻ വൈകിയത് മൂലം നിർമാണം പൂർത്തിയായിരുന്നില്ലെന്നും കെട്ടിടം ഉടൻ പ്രവർത്തനസജ്ജമാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.റംല ബീഗം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.