ചങ്ങനാശ്ശേരി– തിരുനെൽവേലി കെഎസ്ആർടിസി ബസിൽ ക്രിസ്മസ് ആഘോഷം
Mail This Article
ചങ്ങനാശ്ശേരി– തിരുനെൽവേലി കെഎസ്ആർടിസി ബസിൽ സ്ഥിരം യാത്രക്കാരുടെ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. ബസിൽ യാത്ര ചെയ്ത എല്ലാ യാത്രക്കാർക്കും ക്രിസ്മസ് സമ്മാനവും ഒരുക്കിയിരുന്നു. കൂട്ടായ്മയിലെ അഡ്മിൻമാരായ റിജു റഹിം, അജി ചെറിയാൻ, രാജേഷ് ജി. കൃഷ്ണ, ഹരിത തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരുപാടികൾ സങ്കടിപ്പിച്ചത്. 2018– ൽ രൂപീകരിച്ചതാണ് ഈ കൂട്ടായ്മ. ഇവർ എല്ലാ വർഷവും ക്രിസ്മസ് ആഘോഷം നടത്താറുണ്ട്.
ചങ്ങനാശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ, ഡ്രൈവർ, കണ്ടക്ടർ, വർഷോപ്പ് ജീവനക്കാർ എന്നിവരും പരിപാടികളുമായി സഹകരിച്ചു. ഡോ. റോസമ്മ ഫിലിപ്പ് ക്രിസ്മസ് സന്ദേശം നൽകി. സ്ഥിരം യാത്രക്കാർക്ക് ബസ് കൃത്യമായി ലഭിക്കുന്നതിനു വേണ്ടി ചങ്ങനാശ്ശേരിയിൽ നിന്നും യാത്ര പുറപ്പെടുമ്പോൾ മുതൽ എല്ലാ സ്ഥലങ്ങളും കൃത്യമായി അപ്ഡേറ്റ് ചെയ്തു എല്ലാ യാത്രക്കാർക്കും സഹായകമായ രീതിയിലാണ് കൂട്ടായ്മയുടെ പ്രവർത്തനം.