തടയണയിൽ തടഞ്ഞ് പ്ലാസ്റ്റിക് കുപ്പികൾ, കവർ, മുളത്തടികൾ...
Mail This Article
×
പാമ്പാടി ∙ പ്ലാസ്റ്റിക് കുപ്പികൾ, കവർ, മുളത്തടികൾ ഇല്ലാത്തവ ഒന്നുമില്ല. പറയുന്നത് പാമ്പാടി – കടവുംഭാഗം റോഡിനു കുറുകെ സ്ഥിതി ചെയ്യുന്ന പടിക്കവയലിൽ തോട്ടിലെ തടയണയെക്കുറിച്ചാണ്. അടുത്തിടെയുണ്ടായ ശക്തമായ മഴയിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ തടയണയിൽ തങ്ങിനിൽക്കുന്നു.
ഇതോടെ തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെടുന്ന സ്ഥിതിയിലാണ്. നിലവിലെ സാഹചര്യത്തിൽ ശക്തമായ മഴ പെയ്താൽ നീരൊഴുക്ക് തടസ്സപ്പെട്ട് സമീപത്തെ പുരയിടത്തിലേക്കു വെള്ളം കയറും. പ്രദേശത്ത് മാലിന്യം അടിഞ്ഞു കൂടുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോയെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. അതിനാൽ എത്രയുംവേഗം തടയണയിൽനിന്നു മാലിന്യം നീക്കണമെന്നാണ് നാടിന്റെ ആവശ്യം.
English Summary:
Plastic waste chokes Pampady check dam, threatening flooding and health issues. Locals urgently request the removal of accumulated plastic and debris to prevent further damage.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.