എസ്എസ്എഫ് ജില്ലാ കൗൺസിലും റാലിയും സംഘടിപ്പിച്ചു
Mail This Article
ചങ്ങനാശ്ശേരി∙ സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ (എസ്എസ്എഫ്) കോട്ടയം ജില്ലാ കൗൺസിലും വിദ്യാർഥി റാലിയും സംഘടിപ്പിച്ചു. ചങ്ങനാശ്ശേരി മർകസുൽ ഹുദയിൽ നടന്ന ജില്ലാ കൗൺസിലിന് എസ്എസ്എഫ് കേരള സെക്രട്ടറി തജ്മൽ ഹുസൈൻ നേതൃത്വം നൽകി. എസ്എസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഷാജഹാൻ സഖാഫി, എറണാകുളം ജില്ലാ പ്രസിഡന്റ് യുസുഫ് സഖാഫി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 2023-24 വാർഷിക ജനറൽ റിപ്പോർട്ട്, ഫിനാൻസ് റിപ്പോർട്ട്, പ്രോഗ്രസ് റിപ്പോർട്ട് അവതരണവും പുതിയ ഭാരവാഹി പ്രഖ്യാപനവും നടന്നു.
പുതിയ ജില്ലാ ഭാരവാഹികൾ: ത്വാഹ യാസീൻ നുസ്രി (പ്രസിഡന്റ്), കെ.എച്ച്.അബ്ദുൽ റഹീം (ജനറൽ സെക്രട്ടറി), അമീൻ സുറൈജി (ഫിനാൻസ് സെക്രട്ടറി), ഷാഫി സഖാഫി, റഫീഖ് ലത്തീഫി, സുഹൈൽ നുറാനി, അബ്ദുൽ ഹകീം, ബാദുഷ നസീർ, മുഹമ്മദ് മദനി, ഷജീർ, ത്വാഹ അമീൻ, ആരിഫ് സൈൻ, അൻസാർ (സെക്രട്ടറിമാർ), മുഹമ്മദ് ഷാഫി, ആദിൽ (സെക്രട്ടേറിയറ്റ് മെമ്പേഴ്സ്).