നാഗമ്പടത്ത് മാലിന്യക്കൂന; പ്ലാസ്റ്റിക്കിനൊപ്പം അഴുകിയ മാലിന്യവും
Mail This Article
കോട്ടയം ∙ നാഗമ്പടത്ത് ബസ് സ്റ്റാൻഡിനും നെഹ്റു സ്റ്റേഡിയത്തിനും ഇടയിലായി മാലിന്യക്കൂന. കുറെ മാലിന്യം കത്തിച്ചിട്ടുമുണ്ട്. ഇവിടെ കുന്നുകൂടിയ മാലിന്യം കഴിഞ്ഞ ഒക്ടോബറിൽ ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് നീക്കിയത്.
എന്നാലിപ്പോൾ കൂടിയ അളവിൽ മാലിന്യം തള്ളിയിട്ടുണ്ടെന്നു മാത്രമല്ല കുറെ കത്തിയനിലയിലുമാണ്. പ്ലാസ്റ്റിക്കിനൊപ്പം അഴുകിയ മാലിന്യവുമുണ്ട്. കൂടുകളിൽ കെട്ടി വലിച്ചെറിഞ്ഞിട്ടുണ്ട്. ഒട്ടേറെ പേർ ബസ് സ്റ്റാൻഡിലേക്കും സമീപത്തുള്ള ആരാധനാലയത്തിലേക്കും പോകുന്ന തിരക്കേറിയ വഴിയുടെ സമീപത്താണ് ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂന.
നെഹ്റു സ്റ്റേഡിയത്തിലെ മാലിന്യം നീക്കി
നെഹ്റു സ്റ്റേഡിയത്തിൽ ട്രാക്കിലും സമീപത്തുമായി കിടന്ന മാലിന്യം നഗരസഭാ ജീവനക്കാർ നീക്കി. ഇതേക്കുറിച്ച് ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.