സിപിഎം ജില്ലാ സമ്മേളനം 2 മുതൽ പാമ്പാടിയിൽ; ഇന്ന് മിനി മാരത്തൺ
Mail This Article
പാമ്പാടി ∙ സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുങ്ങി പാമ്പാടി. ജനുവരി 2,3,4,5 തീയതികളിലാണു സമ്മേളനം.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, സമീപ പുരയിടങ്ങളോടു ചേർന്നാണ് കൊടിതോരണങ്ങൾ, ഫ്ലെക്സ് തുടങ്ങിയവ സ്ഥാപിച്ചത്. ഇന്നു രാവിലെ 7നു മണർകാട് കവലയിൽനിന്നു പാമ്പാടിയിലേക്കു മിനി മാരത്തൺ നടത്തും. നാളെ 2നു ബസ് സ്റ്റാൻഡ് മൈതാനിയിൽ നാടൻപാട്ടു മത്സരം നടത്തും. ഫോക്‌ലോർ അക്കാദമി മുൻ ചെയർമാൻ സി.ജെ.കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും.
രണ്ടിനു 10ന് പാമ്പാടി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് സ്മൃതികുടീരങ്ങളിൽനിന്നുള്ള കൊടി, കൊടിമരം, ബാനർ ജാഥകൾക്കു പാമ്പാടിയിൽ സ്വീകരണം.
തുടർന്നു പതാക ഉയർത്തും. ആദ്യകാല നേതാക്കന്മാരെ ആദരിക്കുന്ന ചടങ്ങ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എ.വി.റസൽ അധ്യക്ഷത വഹിക്കും. 3നു 5നു സാംസ്കാരിക സമ്മേളനം സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്യും.റജി സഖറിയ അധ്യക്ഷത വഹിക്കും.5നു വൈകിട്ട് 3നു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുയോഗത്തോടെ ജില്ലാ സമ്മേളനം സമാപിക്കും.