കോട്ടയം ജില്ലയിൽ ഇന്ന് (02-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
കാലാവസ്ഥ
∙ സംസ്ഥാനത്ത് പൊതുവേ പ്രസന്നമായ കാലാവസ്ഥ
ജില്ലാ ക്വിസ് ചാംപ്യൻഷിപ്: റജിസ്ട്രേഷൻ തുടങ്ങി
കോട്ടയം ∙ ജില്ലാ ക്വിസ് ചാംപ്യനെയും സ്കൂളിനെയും കണ്ടെത്തുന്നതിനായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ക്വിസ് ചാംപ്യൻഷിപ്പിന്റെ റജിസ്ട്രേഷൻ തുടങ്ങി. 15ന് 1.30ന് എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മത്സരത്തിൽ 8–12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2 പേരടങ്ങുന്ന ടീമായി പങ്കെടുക്കാം. www.iqa.asia എന്ന പോർട്ടലിലൂടെ റജിസ്റ്റർ ചെയ്താണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഒരു സ്കൂളിൽ നിന്ന് പരമാവധി 5 ടീമുകളെ അനുവദിക്കും. വിവരങ്ങൾക്ക്: 7907635399, 8078210562. iqakeralasqc@gmail.com
വികസന സമിതി യോഗം 4ന്
പാലാ ∙ മീനച്ചിൽ താലൂക്ക് വികസന സമിതി യോഗം 4നു രാവിലെ 10.30നു താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടത്തും.
വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും
കുറവിലങ്ങാട് ∙ കഴിഞ്ഞ ദിവസം അന്തരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗം സിബി സിറിയക്കിന്റെ (ഷാരോൺ ബേക്കറി) സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്നു 2 മുതൽ 4 വരെ മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടലുകൾ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്നു യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു ആര്യപ്പിള്ളിൽ അറിയിച്ചു.
വൈദ്യുതി മുടക്കം
പാലാ ∙ ഊരാശാല, ശ്രീകുരുംബക്കാവ്, മരിയൻ ആശ്രമം, മരിയൻ ഹോസ്പിറ്റൽ, ആനക്കുളങ്ങര, ആർവി ജംക്‌ഷൻ ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഗ്രാമസഭ നാളെ
അയർക്കുന്നം ∙ പഞ്ചായത്തിലെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് 20ാം വാർഡ് ഗ്രാമസഭ നാളെ ആറുമാനൂർ സൗത്ത് ഗൂർഖണ്ടസാരി അങ്കണവാടിയിൽ മൂന്നിന് നടക്കും.