വയറ്റിൽ മുഴ: അടിയന്തര ശസ്ത്രക്രിയയ്ക്കായി യുവതി സഹായം തേടുന്നു
Mail This Article
×
കോട്ടയം ∙ വയറ്റിൽ മുഴ, അടിയന്തര ശസ്ത്രക്രിയയ്ക്കായി യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. ചെങ്ങളം കൊച്ചുപറമ്പിൽ പ്രീത കൊച്ചുമോൻ (49) ആണ് വയറിൽ രൂപപ്പെട്ട 4 മുഴകൾ കാരണം ദുരിതം അനുഭവിക്കുന്നത്. കാഴ്ച പരിമിതിയുള്ള 2 മക്കളും ഭർത്താവും അടങ്ങുന്നതാണ് പ്രീതയുടെ കുടുംബം. ദിവസവും കൂലിക്ക് ഓട്ടോ ഓടിച്ച് ഭർത്താവിനു ലഭിക്കുന്ന തുച്ഛമായ തുകയാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗം. എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് പ്രീതയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്. അതിനായി 1 ലക്ഷം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന കുടുംബം മക്കളുടെയും പ്രീതയുടെ ചികിത്സയ്ക്കായി സഹായം തേടുകയാണ്.
ഫോൺ: 9061512195
അക്കൗണ്ട് നമ്പർ: 67012216884
ഐഎഫ്എസ്ഇ കോഡ്: SBIN0070223
English Summary:
Emergency surgery is urgently needed for Pretha Kochumon's abdominal tumors. Her family is seeking financial assistance for the ₹1 lakh surgery cost and the ongoing care of her visually impaired children.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.