ADVERTISEMENT

വടവാതൂർ ∙ ഇഎസ്ഐ ആശുപത്രിക്കു പിന്നിലെ തരിശുഭൂമിയിൽ വൻ തീപിടിത്തം. വടവാതൂർ കൊല്ലക്കൊമ്പ് പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച് കിടന്ന ഭൂമിയിലാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം.ഇവിടം ചെരിവുള്ള കുന്നിൻ പ്രദേശമായതിനാൽ കാറ്റിനൊപ്പം തീയും അതിവേഗത്തിൽ സമീപ പ്രദേശങ്ങളിലേക്കു പടർന്നു. ഇതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയം അഗ്നിരക്ഷാസേനയിൽ നിന്നു 2 യൂണിറ്റും പാമ്പാടിയിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി തീയണച്ചു.

English Summary:

Vadavathoor fire engulfed a wasteland near the ESI hospital. The rapidly spreading fire, fueled by strong winds, was eventually controlled by fire services from Kottayam and Pampady.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com