എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രമുഖരുടെ പ്രവാഹം
Mail This Article
ചങ്ങനാശേരി ∙മന്നം ജയന്തി ദിനത്തിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്തേക്ക് സാംസ്കാരിക കേരളം ഒഴുകിയെത്തി. സാമൂഹിക സാമുദായിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും മന്നം സമാധി മണ്ഡപത്തിലെ പുഷ്പാർച്ചനയിലും സമ്മേളനത്തിലും പങ്കാളികളായി. മുൻ എംപിമാരായ കെ.മുരളീധരൻ, തോമസ് ചാഴികാടൻ, സുരേഷ് കുറുപ്പ്, യുഡിഎഫ് നേതാക്കളായ പ്രഫ. പി.ജെ.കുര്യൻ, കെ.സി. ജോസഫ്, വി.എസ്.ശിവകുമാർ, എം.ലിജു, ജോസഫ് വാഴയ്ക്കൻ. അബിൻ വർക്കി, പഴകുളം മധു, കെ.എസ് ശബരീനാഥ്, എൻ.പീതാംബരക്കുറുപ്പ്, ആർ.ചന്ദ്രശേഖരൻ, ജെ.എസ്.അഖിൽ, ബി.ബാബു പ്രസാദ്, വർക്കല കഹാർ, എം.എ.വാഹിദ്, നെയ്യാറ്റിൻകര സനൽ, ടോമി കല്ലാനി, ആർ.വി.രാജേഷ്, കെ.പി. ശ്രീകുമാർ, സതീഷ് കൊച്ചുപറമ്പിൽ, വി.െജ.ലാലി, എം.ജി. കണ്ണൻ, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, പി.സി.ജോർജ്, എ.എൻ.രാധാകൃഷ്ണൻ, എസ്.സുരേഷ്, ബി.രാധാകൃഷ്ണമേനോൻ, എം.ബി. രാജഗോപാൽ, എൻ.പി.കൃഷ്ണ കുമാർ, ലിജിൻ ലാൽ, കെ.ആർ.പ്രതാപചന്ദ്ര വർമ, വി.വി.രാജേഷ്, എ.മനോജ്, രതീഷ് ചെങ്കിലാത്ത്, ബി.ഗോപകുമാർ, കൃഷ്ണകുമാർ ചെങ്ങന്നൂർ, പി.സുരേന്ദ്രനാഥ്, ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, ഉപാധ്യക്ഷൻ മാത്യൂസ് ജോർജ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ട്രിവാൻഡ്രം സ്പിന്നിങ് മിൽ ചെയർമാൻ സണ്ണി തോമസ്, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം മനോജ് ബി.നായർ, വിജിലൻസ് ജഡ്ജി കെ.പ്രേംനാഥ്, ആർഎസ്പി നേതാവ് ശശികുമാർ ചെറുകോൽ, ചലച്ചിത്ര താരം കൃഷ്ണ പ്രസാദ് എന്നിവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.