ADVERTISEMENT

കോട്ടയം∙ സ്വതന്ത്ര ആശയ വിനിമയ സംഘടനയായ ജനകീയ സമിതിയുടെ സ്ഥാപകൻ കെ.ഇ.മാമ്മൻ സ്മാരക രാഷ്ട്ര സേവാ പുരസ്കാരം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് നൽകും. ജനകീയ സമിതി മാധ്യമ പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി.രാധാകൃഷ്ണനും പ്രവാസി പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. ഉമ്മൻ പി. എബ്രഹാമിനും നൽകും.

ജനകീയ സമിതിയുടെ 30–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം ഡിസി ബുക്സ് ഓഡിറ്റോറിയത്തിൽ 7ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമ്മേളനത്തിൽ 25000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന അവാർഡുകൾ ഗോവ ഗവർണർ ഡോ. പി.എസ്.ശ്രീധരൻ പിള്ള സമ്മാനിക്കും. ജനകീയ സമിതി സംസ്ഥാന ചെയർമാൻ ഡോ. എൻ.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ദർശനരേഖ സമർപ്പണവും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി ബ്രഹ്മശ്രീ പ്രജ്ഞാനന്ദ തീർത്ഥപാദർ മുഖ്യപ്രഭാഷണവും നടത്തുമെന്ന് ജനറൽ സെക്രട്ടറി അനി വർഗീസ്, സംസ്ഥാന ഭാരവാഹികളായ എൻ.വി.പ്രദീപ് കുമാർ, ഡോ. അശോക് അലക്സ് ഫിലിപ്പ്, വി.പി.ജയചന്ദ്രൻ, ജോർജ് തഴക്കര എന്നിവർ അറിയിച്ചു.

English Summary:

K.E. Mamman Memorial National Service Award: His Holiness Baselios Marthoma Mathews III will receive the prestigious award from Janakeeya Samithi, along with other notable figures recognized for their contributions. The ceremony will take place in Kottayam on the 7th at 2:30 PM.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com