ADVERTISEMENT

കോട്ടയം ∙ ഹൃദയത്തോടുള്ള കരുതലായി ഒരുമിച്ച് ഓടാം, ഈ മാസം 12ന്. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കേരളത്തിലെ എല്ലാ ജില്ലകളിലും 12ന് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. കർമോത്സുകതയ്ക്ക് ഹൃദയം ഉപയോഗിക്കാം (യൂസ് ഹാർട്ട് ഫോർ ആക്‌ഷൻ) എന്ന ലോക ഹൃദയദിന സന്ദേശം പ്രചരിപ്പിക്കാനാണു കൂട്ടയോട്ടം.

കോട്ടയത്ത് 12നു രാവിലെ 6.30ന് നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കും. ദൂരം 5 കിലോമീറ്റർ. വ്യക്തികൾക്കു നേരിട്ടും ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷൻ, കോളജുകൾ, സ്കൂളുകൾ, റണ്ണേഴ്സ് ക്ലബ് എന്നിവയ്ക്കു ഗ്രൂപ്പായും റജിസ്റ്റർ ചെയ്യാം. സൗജന്യ റജിസ്ട്രേഷന് ഫോൺ: 0481 2587625. പ്രവൃത്തിദിനങ്ങളിൽ രാവിലെ 9 മുതൽ 6 വരെ റജിസ്റ്റർ ചെയ്യാം. ഞായറാഴ്ച റജിസ്ട്രേഷൻ ഇല്ല.

നിർധന കുടുംബങ്ങളിലെ ഹൃദ്രോഗികൾക്കു പരിശോധനയ്ക്കും ശസ്ത്രക്രിയയ്ക്കും അവസരമൊരുക്കാൻ മനോരമ 1999ൽ ആരംഭിച്ച പദ്ധതിയാണ് ഹൃദയപൂർവം. രജതജൂബിലി ആഘോഷം 13നു കോട്ടയത്ത് നടക്കും. സംസ്ഥാനത്ത് ഇതുവരെ 82 സൗജന്യ ഹൃദയ പരിശോധനാ ക്യാംപുകളും 2,500 സൗജന്യ ഹൃദയ ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്.

ഫ്ലാഗ് ഓഫ്: നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ രാവിലെ 6.30ന് 
റൂട്ട്: നെഹ്റു സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് റെയിൽവേ സ്റ്റേഷനു മുന്നിലൂടെ ഗുഡ്ഷെപ്പേഡ് റോഡ്, മനോരമ ജംക്‌ഷൻ വഴി തിരുനക്കരയിലെത്തി വൈഡബ്ല്യുസിഎ വഴി നെഹ്റു സ്റ്റേഡിയത്തിൽ സമാപിക്കും.

English Summary:

Kottayam group run: Participate in a 5km run in Kottayam on October 12th to support heart health. This event is part of the Hridayapoorvam silver jubilee celebrations, a joint initiative of Malayala Manorama and Madras Medical Mission.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com