ഹെൽത്ത് കാർഡില്ലാതെ ജോലി; 7 പേർക്ക് വിലക്ക്
Mail This Article
എരുമേലി ∙ശബരിമല മകരവിളക്ക് സീസൺ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ഹെൽത്ത് കാർഡില്ലാതെ ജോലി ചെയ്തിരുന്ന 7 ജീവനക്കാരുടെ സേവനം വിലക്കി.ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും, നിയമാനുസൃത രേഖകളില്ലാതെയും പ്രവർത്തിച്ച 4 കടകൾക്ക് നോട്ടിസ് നൽകി. പേരൂർതോട്, ഇരുമ്പൂന്നിക്കര, കോയിക്കക്കാവ്, മമ്പാടി, കാളകെട്ടി, അഴുത മേഖലകളിൽ ഭക്ഷണ വസ്തുക്കൾ വിതരണം ചെയ്യുന്ന 22 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഹെൽത്ത് കാർഡ് ഇല്ലാതെ ജോലി ഇല്ലാത്തവർ ഹെൽത്ത് കാർഡ് എടുത്തതിനു ശേഷം ജോലിയിൽ പ്രവേശിക്കുവാൻ നിർദേശം നൽകി. ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ, എരുമേലി ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ, ശബരിമല സ്ക്വാഡ് ഹെൽത്ത് ഇൻസ്പെക്ടർ എൻ.ആർ. വിനോദ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ജിതിൻ, ബിജേഷ്, സമീറ സക്കീർ ഹുസൈൻ, എം.എസ്. പാർവതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.