ADVERTISEMENT

ചെത്തിപ്പുഴ ∙ ക്രിസ്തുജ്യോതി കിന്റർഗാർട്ടൻ ആൻഡ് പ്ലേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യം വച്ചു നടത്തുന്ന ‘കെജിയൻസ് ഫൺഗ്ലേഡ്’ സ്കൂൾ കാർണിവൽ – 2025 ക്രിസ്തുജ്യോതി ഗ്രൂപ്പ് മാനേജർ ഡോ. ഫാ. തോമസ് കല്ലുകളം സിഎംഐ ഉദ്ഘാടനം ചെയ്തു.

ക്രിസ്തുജ്യോതി ഗ്രൂപ്പ് ഡയറക്ടർ ഫാ. ടോമി ഇലവുങ്കൽ സിഎംഐ, പ്രിൻസിപ്പൽമാരായ ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ സിഎംഐ, ഫാ. സ്കറിയ എതിരേറ്റ് സിഎംഐ, ഫാ. ജോഷി ചീരാംകുഴി സിഎംഐ, ബർസാർ ഫാ.അഖിൽ കരിക്കാത്തറ സിഎംഐ, ഹെഡ്മിസ്ട്രസ് ഷാലിയ തോമസ്, പിടിഎ പ്രസിഡന്റ് സിറിൾ ജോയി എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയിൽ കാളവണ്ടി സവാരി, ബലൂൺ ആർട്ട്, ഫേയ്സ് പേയ്ന്റിങ്, ഫുഡ് കോർട്ട്, കരിമരുന്ന് കലാപ്രകടനം തുടങ്ങിയവ സജ്ജീകരിച്ചിരുന്നു.

English Summary:

KGians Fun Glade school carnival provided delightful entertainment for children. The event, organized by Kristu Jyothi Kindergarten and Play School, featured diverse activities like bullock cart rides and face painting.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com