ADVERTISEMENT

കരട് വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു
രാമപുരം ∙ പഞ്ചായത്തിലെ ജിവി സ്‌കൂൾ വാർഡിന്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സമ്മതിദായകർക്ക് വോട്ടർ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങൾ, പേരു ചേർക്കൽ, തിരുത്തൽ, ഒഴിവാക്കൽ എന്നിവ 18 വരെ www.sec.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം.

അസി. ലക്ചറർ നിയമനം
പൂഞ്ഞാർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ഓട്ടമൊബീൽ എൻജിനീയറിങ് താൽക്കാലിക തസ്തികയിൽ അസി. ലക്ചററുടെ ഒഴിവിലേക്ക് 9നു രാവിലെ 11നും ഓട്ടമൊബീൽ എൻജിനീയറിങ് തസ്തികയിൽ ഡെമോൺസ്‌ട്രേറ്റർ, ട്രേഡ്സ്‌മാൻ എന്നീ ഒഴിവുകളിലേക്ക്് ഉച്ചയ്ക്ക് ഒന്നിനും ലൈബ്രേറിയൻ ഗ്രേഡ്–4 തസ്തികയിൽ രാവിലെ 11നും അഭിമുഖം നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ കോളജിൽ നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9447141386, 9188405172. വെബ് വിലാസം: www.cep.ac.in.

അഭിമുഖം നാളെ
ഈരാറ്റുപേട്ട ∙ സമഗ്രശിക്ഷ കോട്ടയത്തിനു കീഴിലുള്ള ഈരാറ്റുപേട്ട ബിആർസിയിൽ എലമെന്ററി സോഷ്യൽ എജ്യുക്കേറ്ററുടെ ഒഴിവിലേക്ക് നാളെ 11ന് ബിആർസിയിൽ അഭിമുഖം നടത്തും.

ഇന്നത്തെ പരിപാടി
കോട്ടയം നല്ല ഇടയൻ ആശ്രമ ദേവാലയം: ബൈബിൾ കൺവൻഷൻ. യുവജനങ്ങൾക്കായി പ്രത്യേക പ്രാർഥന– 4.30.പി എം ന്

ഡോക്ടർ നിയമനം
കാഞ്ഞിരപ്പളളി∙ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എരുമേലി സിഎച്ച്സിയിൽ ഒഴിവുള്ള 2 ഡോക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനു 14 ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.

എംപ്ലോയ്മെന്റ്  റജിസ്ട്രേഷൻ പുതുക്കാം
കാഞ്ഞിരപ്പള്ളി ∙ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്ട്രേഷൻ പുതുക്കാതെയും വിടുതൽ സർട്ടിഫിക്കറ്റ് റജിസ്റ്റർ ചെയ്യാതെയും സീനിയോറിറ്റി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് തനത് സീനിയോറിറ്റി നിലനിർത്തി റജിസ്ട്രേഷൻ പുതുക്കാൻ മാർച്ച് 18 വരെ അവസരം. 2024 ഡിസംബർ 31ന് 50 വയസ്സ് പൂർത്തിയാകാത്തവരായിരിക്കണം. ഉദ്യോഗാർഥികൾ നേരിട്ടോ, ദൂതൻ മുഖേനയോ അസ്സൽ സർട്ടിഫിക്കറ്റിനോടൊപ്പം റജിസ്ട്രേഷൻ കാർഡുമായി ഹാജരായി റജിസ്ട്രേഷൻ പുതുക്കാമെന്നു എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com