ADVERTISEMENT

പൊൻകുന്നം ∙ ‘തകിടും നന്നങ്ങാടിയും പറച്ചിലും; പ്രാദേശിക ചരിത്രത്തിന്റെ രീതി / ശാസ്ത്രം’ എന്ന വിഷയത്തെ ആസ്പദമാക്കി പൊൻകുന്നം ജനകീയ വായനശാലയിൽ പ്രാദേശിക ചരിത്രരചന ശില്‌പശാല സംഘടിപ്പിച്ചു. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിലെ ഹിസ്റ്ററി ആൻഡ് ആന്ത്രോപ്പൊസീൻ സ്റ്റഡീസ് മേധാവിയും മണർകാട് സെന്റ്. മേരീസ് കോളജിലെ ചരിത്ര വിഭാഗം വിസിറ്റിങ് പ്രൊഫസറുമായ ഡോ. സെബാസ്റ്റ്യൻ ജോസഫ്  ശില്പശാല നയിച്ചു. പ്രാദേശിക ചരിത്ര രചനയുടെ പ്രാധാന്യം, രചനാ രീതി, സാങ്കേതികത എന്നിവയോടൊപ്പം നിലവിലുള്ള പ്രാദേശിക ചരിത്ര രചനാ രീതികൾ മറികടക്കേണ്ട ആവശ്യകത എന്നീ വിഷയങ്ങൾ ശില്പശാലയിൽ  വിഷയങ്ങളായി.

‘നമ്മുടെ ഭാവനയെ ഉണർത്തുന്ന ചരിത്രം നമ്മുക്കു ചുറ്റുമുണ്ട്. ലഭ്യമായ വസ്തുക്കളെ കണ്ടുകൊണ്ട് പിന്നോട്ട് പോയി കഴിഞ്ഞുപോയ കാലത്തെ പുനരാവിഷ്കരണം ചെയ്യുകയാണ് വേണ്ടത്. ഇല്ലെങ്കിൽ സാധാരണ രീതിയിൽ ചരിത്രം എഴുതാനേ നമുക്ക് സാധിക്കുകയുള്ളു. ഒരു പ്രദേശത്തിന്റെ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങാൻ നമുക്കാവശ്യം ബൗദ്ധികവും ഭാവനാത്മകവുമായ വിജ്ഞാനത്തിന്റെ സമ്മിശ്രമാണ്.

വാമൊഴി ചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം എന്നു പറയുന്നത് ഒരു പ്രദേശത്തിന്റെ ചരിത്രത്തെ ആഗോള ചരിത്രത്തെ നമ്മിലേക്കെത്തിക്കുന്നു എന്നതാണ്. അത് ഒരാളുടെ മാത്രം ചരിത്രമായി നിലനിൽക്കുകയില്ല. അതിനെ ആഗോള ചരിത്രത്തോട് ബന്ധപ്പെടുത്തുമ്പോഴാണ് ഒരു പ്രദേശത്തിന്റെ അപഗ്രഥന വിധേയമായ ചരിത്രമായി അത് മാറുന്നത്.’– ലോകപ്രശസ്ത ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട്  ഡോ. സെബാസ്റ്റ്യൻ ജോസഫ് പറഞ്ഞു.

വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത ശില്പശാലയിൽ വിഷയസംബന്ധിയായ തുടർ പ്രവർത്തനങ്ങളും തീരുമാനിച്ചു. പൊൻകുന്നം മേഖലയുടെ പ്രാദേശിക ചരിത്രം എഴുതാനുള്ള നടപടികൾക്ക് തുടക്കം കുറിക്കാനാണ് ശില്പശാല സംഘടിപ്പിച്ചത്.

English Summary:

Local history writing workshops are crucial for preserving the past. Dr. Sebastian Joseph conducted a workshop at Ponkunnam Janapeeda Vayanasala focusing on improving local history research methods.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com