ADVERTISEMENT

കരിപ്പൂർ ∙ രാജ്യാന്തര വനിതാ ദിനത്തിൽ വിമാനം പറത്തിയും സുരക്ഷാവലയമൊരുക്കിയും ആകാശപാത നിയന്ത്രിച്ചും കോഴിക്കോട് വിമാനത്താവളത്തിൽ പെൺപട കരുത്തറിയിച്ചു.വനിതാ പൈലറ്റുമാരുടെ നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകിയാണ് യാത്രക്കാരെ സ്വീകരിച്ചത്. വിമാനങ്ങളുടെ ആകാശപാതകൾ ഇന്നലെ വനിതകൾ നിയന്ത്രിച്ചു. യഥാസമയം സന്ദേശങ്ങൾ കൈമാറിയും നിർദേശങ്ങൾ നൽകിയും എയർ ട്രാഫിക് കൺട്രോൾ യൂണിറ്റ് (എടിസി) പൂർണമായും വനിതകളുടെ നിയന്ത്രണത്തിലായിരുന്നു. 

ജോയിന്റ് ജനറൽ മാനേജർ റൂബി ജയിംസും ഉദ്യോഗസ്ഥരായ അഖിലയും ഐശ്വര്യയും നേതൃത്വം നൽകി. രാവിലെ 10.40നു കോഴിക്കോട്ടുനിന്ന് അൽഐനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറത്തിയത് ക്യാപ്റ്റൻ ജ്യോതിക നിജ്ഹവാനും സഹപൈലറ്റ് പ്രാചി സഹരിയും. ‌എയർ ഹോസ്റ്റസുമാരായി ശിൽപ കടാരെ, പപോരി ഗോഗോയ്, വി.സി.രജിഷ, നൈന ഖാതി എന്നിവരും. 

ഈ വിമാനത്തിന്റെ മടക്കയാത്ര നിയന്ത്രിച്ചതും ഇവർതന്നെ. അകത്തും പുറത്തും തോക്കേന്തി റോന്തു ചുറ്റി സിഐഎസ്എഫിലെ പെൺപടയും. റൺവേയിലും ടെർമിനലുകളിലും പുറത്തും വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി അവരുടെ നിരീക്ഷണമുണ്ടായിരുന്നു. സിഐഎസ്എഫ് ക്വിക്ക് റിയാക്‌ഷൻ ടീമിന് എസ്ഐ മേഖ നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com