ADVERTISEMENT

തിരുവമ്പാടി ∙ തിരഞ്ഞെടുപ്പിൽ സ്വന്തം പഞ്ചായത്തുകൾ അടിതെറ്റിയ ആഘാതത്തിൽ യുഡിഎഫ്.പൊതുവേ യുഡിഎഫ് മണ്ഡലം എന്ന പേരുള്ള തിരുവമ്പാടി നിയോജക മണ്ഡലത്തിൽ കൂടരഞ്ഞി പഞ്ചായത്തും  മുക്കം നഗരസഭയും മാത്രമാണ് എൽഡിഎഫ് ഭരണമുള്ളത്.എന്നാൽ യുഡിഎഫിനു ‍ഞെട്ടലുണ്ടാക്കി രണ്ട് പഞ്ചായത്തിൽ മാത്രമാണ് യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചത്. പുതുപ്പാടി, കൊടിയത്തൂർ പഞ്ചായത്തുകളിലാണ് യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചത്.യുഡിഎഫ് വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ച കോടഞ്ചേരിയിൽ എല്ലാവരെയും ഞെട്ടിച്ച് എൽഡിഎഫ്  709 വോട്ട് ലീഡ്  നേടി. 

   യുഡിഎഫ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിച്ചത് പുതുപ്പാടിയിൽ ആണ്. 3000 വോട്ടുകൾ ആയിരുന്നു അവരുടെ കണക്കുകൂട്ടൽ എന്നാൽ ഇവിടെ 1223 വോട്ടുകളുടെ ഭൂരിപക്ഷം ആണ് ലഭിച്ചത്. ലിന്റോ ജോസഫിന്റെ പഞ്ചായത്ത് ആയ കൂടരഞ്ഞിയിൽ പ്രതീക്ഷിച്ചതുപോലെ 2211 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. എന്നാൽ സി.പി.ചെറിയ മുഹമ്മദിന്റെ  പഞ്ചായത്ത് ആയ കൊടിയത്തൂരിൽ യുഡിഎഫ് പ്രതീക്ഷിച്ചതു പോലെ വലിയ ഭൂരിപക്ഷം  അവർക്ക് ലഭിച്ചില്ല. 1222 വോട്ടിന്റെ ഭൂരിപക്ഷം ആണ് ഇവിടെ ലഭിച്ചത്.തിരുവമ്പാടിയിൽ 2068 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിനു ലഭിച്ചു.മുക്കത്ത് 1663 വോട്ടിന്റെയും  കാരശ്ശേരിയിൽ 368 വോട്ടിന്റെയും ഭൂരിപക്ഷം എൽഡിഎഫിനു ലഭിച്ചു.

ആരവങ്ങളില്ലാതെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

വടകര ∙ ആരവങ്ങളില്ലാതെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. കോവിഡ് നിയന്ത്രണങ്ങൾ മൂലം താലൂക്കിലെ 3 മണ്ഡലത്തിലും വോട്ടെണ്ണുന്ന സ്ഥലങ്ങളി‍ൽ വിജയിച്ച സ്ഥാനാർഥികൾ എത്തിയപ്പോഴും മടങ്ങുമ്പോഴും ആർപ്പു വിളികളും ജനക്കൂട്ടവും ഇല്ലായിരുന്നു.  ഫല പ്രഖ്യാപനം പെട്ടെന്ന് പൂർത്തിയായ മടപ്പളളി ഗവ. കോളജിൽ കെ.കെ.രമയ്ക്ക് യുഡിഎഫ്– ആർഎംപി പ്രവർത്തകർ മാലയിട്ട് സ്വീകരണം നൽകി. ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു, യുഡിഎഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, ലീഗ് നേതാവ് ഒ.കെ.കുഞ്ഞബ്ദുല്ല തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

നാദാപുരം മണ്ഡലത്തിൽ വിജയിച്ച ഇ.കെ.വിജയനെ വോട്ടെണ്ണുന്ന മടപ്പള്ളി ഹൈസ്കൂളിൽ എൽഡിഎഫ് നേതാക്കൾ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. എൽഡിഎഫ് നേതാക്കളായ രജീന്ദ്രൻ കപ്പള്ളി, കെ.പി.ചാത്തു, പി.ഗവാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.  കുറ്റ്യാടി മണ്ഡലത്തിൽ വിജയിച്ച കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് സിപിഎം വടകര ഏരിയ കമ്മിറ്റി ഓഫിസിൽ ഏരിയ സെക്രട്ടറി ടി.പി.ഗോപാലൻ, എം.ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മേമുണ്ട ഹൈസ്കൂളിൽ നൽകിയ സ്വീകരണത്തിൽ എൽഡിഎഫ് നേതാക്കളായ കെ.കെ.ലതിക, കെ.കെ.ദിനേശൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com