ADVERTISEMENT

ഫറോക്ക് ∙ ലോക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫറോക്ക് പഴയ പാലം പൊലീസ് അടച്ചു. നഗരത്തിലേക്കുള്ള വാഹനങ്ങൾ നിയന്ത്രിക്കാനാണ് അടച്ചിടൽ. ഫറോക്ക് മേഖലയിൽ നിന്നു പുതിയ പാലം വഴി മാത്രമാക്കി വാഹന ഗതാഗതം പരിമിതപ്പെടുത്തി.പൊലീസ് പരിശോധന ശക്തമായി തുടരുകയാണ്. ദേശീയപാതയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഓരോ വാഹനവും പരിശോധിച്ച ശേഷം മാത്രമാണു കടത്തിവിടുന്നത്. ഒപ്പം യാത്രക്കാരുടെ പേരും വിവരങ്ങളും ഫോൺ നമ്പറും ശേഖരിക്കുന്നുണ്ട്.

ഓഫിസുകൾ, ബാങ്കുകൾ, സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിച്ചതിനാൽ രാവിലെ നിരത്തിൽ വാഹനങ്ങൾ കൂടുതലായിരുന്നു. 

ആശുപത്രി, മരണം, ട്രെയിൻ യാത്ര എന്നിവയുമായി ബന്ധപ്പെട്ടും യാത്രക്കാരെത്തി. സത്യവാങ്മൂലം   പൊലീസ് പരിശോധിച്ചു.കൃത്യമായ കാരണം ബോധിപ്പിക്കാതെയും സത്യവാങ്മൂലം ഇല്ലാതെയും എത്തിയ വാഹനങ്ങൾ പിടികൂടി പിഴ ചുമത്തി. വൈദ്യരങ്ങാടി, നിസരി ജംക്‌ഷൻ, ബൈപാസ് ജംക്‌ഷൻ, രാമനാട്ടുകര ടൗൺ, ഫറോക്ക്, കടലുണ്ടി, കോട്ടക്കടവ്, കടലുണ്ടിക്കടവ്, ചെറുവണ്ണൂർ, നല്ലളം, മാത്തോട്ടം, നടുവട്ടം, ബിസി റോഡ്, ബേപ്പൂർ എന്നിവിടങ്ങളിൽ പരിശോധന തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com